Kasaragod Family Dies: കാസർകോട് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി; ഒരാളുടെ നില അതീവ ഗുരുതരം
Family of Three Dies In Kasaragod: കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ആസിഡാണ് ഇവർ കുടിച്ചാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.
കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിന്റെ നിലയാണ് ഗുരുതരം. ഇയാൾ പരിയാരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ആസിഡാണ് ഇവർ കുടിച്ചാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read:താമരശ്ശേരി ചുരത്തിൽ ഇന്ന് സമ്പൂർണ സുരക്ഷ പരിശോധന, ശേഷം ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കും
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം പ്രദേശവാസികൾ അറിഞ്ഞത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്ന് പേരും മരിക്കുകയായിരുന്നു. കർഷകനാണ് ഗോപി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)