AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ

Hybrid Ganja Seized: അബ്ദുള്‍ ജലീലിന്റെ പക്കൽ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറായ അബ്ദുള്‍ ജലീല്‍ ബാങ്കോക്കില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്

Crime News: 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ
Hybrid GanjaImage Credit source: Social Media
Ashli C
Ashli C | Published: 05 Oct 2025 | 09:18 AM

കൊച്ചി: നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. 6 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് യുവാവ് പോലീസിന്റെ വലയിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ജലീലിനെയാണ് പോലീസ് ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. അബ്ദുള്‍ ജലീലിന്റെ പക്കൽ നിന്നും ആറു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഫാഷന്‍ ഡിസൈനറായ അബ്ദുള്‍ ജലീല്‍ ബാങ്കോക്കില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷം കേരളത്തിലേക്ക് എത്തിച്ചുവെന്നാണ് സൂചന. ലഹരിക്കടത്തിന് ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് കൂലിയെന്നാണ് കണ്ടെത്തല്‍. അതേസമയം നെടുമ്പാശ്ശേരിയില്‍ ഒരു മാസം മുൻപ് ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്നും നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സ്‌നാക്‌സ് പാക്കറ്റുകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്.

കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ പൗരന് വർക്കലയിൽ ക്രൂരമർദനം

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ പൗരന് നേരെ ക്രൂരമർദനം. ഗ്രീസ് സ്വദേശിയായ റോബർട്ട് എന്നയാൾക്കാണ് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയതിനു പിന്നാലെ മർദനമേറ്റത്. വാട്ടർ സ്പോർട്സ് നടത്തുന്ന തൊഴിലാളികളാണ് റോബോർട്ടിനെ മർദ്ദിച്ചതെന്നാണ് ആരോപണം. റോബർട്ടിന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം ബീച്ചിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഫോൺ അന്വേഷിച്ച് എത്തിയതായിരുന്നു റോബോർട്ട് ബീച്ചിൽ. പിന്നാലെ അദ്ദേഹം കുളിക്കാനായി കടലിൽ ഇറങ്ങി. ഈ സമയത്ത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ വിദേശ പൗരനെ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. പിന്നാലെയുണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് തുടക്കമിട്ടതെന്നാണ് സൂചന.