Onam Bumper 2025: TH577825 നമ്പര്‍ ഭാഗ്യവാന്‍ എവിടെ? ആരായാലും സമ്മാനത്തുക മുഴുവന്‍ കിട്ടില്ല
Onam Bumper Winner TH577825: TH577825 എന്ന നമ്പറിനാണ് ഇത്തവണ 25 കോടി സമ്മാനം ലഭിച്ചത്. 25 കോടിയെന്ന വലിയ സമ്മാനത്തുകയാണ് ഭാഗ്യവാനെ തേടിയെത്തിയിരിക്കുന്നത് എങ്കിലും അത് മുഴുവനായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തില്ല.
2025ലെ ഓണം ബമ്പര്‍ ഫലം പുറത്തെത്തി കഴിഞ്ഞു. ആരാണ് ആ ഭാഗ്യവാന്‍ അല്ലെങ്കില്‍ ആരെ തേടിയാണ് 25 കോടിയെത്തിയത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. 25 കോടി രൂപ സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ആ വ്യക്തിക്ക് ലഭിച്ച ഭാഗ്യത്തെ ആഘോഷമാക്കുകയാണ് കേരളക്കര.
TH577825 എന്ന നമ്പറിനാണ് ഇത്തവണ 25 കോടി സമ്മാനം ലഭിച്ചത്. 25 കോടിയെന്ന വലിയ സമ്മാനത്തുകയാണ് ഭാഗ്യവാനെ തേടിയെത്തിയിരിക്കുന്നത് എങ്കിലും അത് മുഴുവനായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തില്ല. എങ്കില്‍ എത്ര രൂപയാണ് വിവിധ നികുതികള്‍ക്ക് ശേഷം ലഭിക്കുന്നതെന്ന് നോക്കാം.
എത്ര രൂപ ലഭിക്കും?
ഒന്നാം സമ്മാനം 25 കോടിയുടെ ഏജന്റ് കമ്മീഷന്‍ 10 ശതമാനമാണ്. 25 കോടിയുടെ പത്ത് ശതമാനമെന്നത് 2.5 കോടി രൂപ. ഇതിന് ശേഷം 22.50 കോടി രൂപയുണ്ടാകും. ഇതില്‍ നിന്നും 30 ശതമാനം സമ്മാന നികുതി നല്‍കണം. 30 ശതമാനം എന്നത് 6.75 കോടി രൂപയാണ്. ബാക്കിയുള്ളത് 15.75 കോടി രൂപ. ഈ തുക ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തും.




എന്നാല്‍ അക്കൗണ്ടിലെത്തിയ തുകയ്ക്കും നികുതിയുണ്ട്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതി കൂടാതെ സര്‍ചാര്‍ജും നല്‍കണം. 50 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയാണെങ്കില്‍ പത്ത് ശതമാനം, 1 കോടി മുതല്‍ 2 കോടി വരെയാണെങ്കില്‍ 15 ശതമാനം, 5 കോടി വരെ 25 ശതമാനം, അതിന് മുകളില്‍ ഉള്ളവര്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്.
Also Read: Onam Bumper Result 2025 Live: ഭാഗ്യവാനെ കിട്ടി! ഓണം ബമ്പര്‍ 25 കോടി നേടിയത് ഈ നമ്പര്‍
ഇവിടെ 37 ശതമാനം സര്‍ചാര്‍ജ് വരുന്നു. ഏകദേശം 2,49,75,000 രൂപയാണിത്. ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. 4 ശതമാനമാണിത്. അതായത് 36,99,000 രൂപ. ഇതിനെല്ലാം ശേഷമുള്ളത് വെറും 12.80 കോടി രൂപ.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)