AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Father Arrested: ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് തർക്കം; മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ

Father Arrested for Hitting Son: ആക്രമത്തിൽ പരിക്കേറ്റ ഹൃത്വിക്ക് എന്ന 28കാരൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃത്വികിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് സൂചനകള്‍.

Father Arrested: ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് തർക്കം; മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ
ഹൃത്വിക് . വിജയാനന്ദൻImage Credit source: social media
sarika-kp
Sarika KP | Published: 13 Oct 2025 07:30 AM

തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. വഞ്ചിയൂർ സ്വദേശി വിജയാനന്ദിനെയാണ്
പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമത്തിൽ പരിക്കേറ്റ ഹൃത്വിക്ക് എന്ന 28കാരൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃത്വികിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് സൂചനകള്‍.

കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. ആഡംബര കാറ് വേണം എന്ന് വാശി പിടിച്ച് വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായ പിതാവ് മകന്റെ തലയ്ക്ക് കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു.

Also Read:കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഏകമകനാണ് ഹൃത്വിക്. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ മകന് 17 ലക്ഷം രൂപ വില വരുന്ന ബൈക്ക് വാങ്ങി കൊടുത്തിരുന്നു. എന്നാൽ ഇതിനിടെയിലാണ് പുതിയ ആഡംബര കാര്‍ വേണം എന്ന ആവശ്യവുമായി ഹൃത്വിക് എത്തുന്നത്. പിന്നാലെ ഇത് പറഞ്ഞ് വീട്ടിൽ നിരന്തരം തർക്കമുണ്ടായി. എന്നാൽ കാര്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി ഇപ്പോൾ ഇല്ലെന്ന് മകനെ പറഞ്ഞ് വിജയാനന്ദന്‍ മനസിലാക്കാൻ ശ്രമിച്ചുവെങ്കിലും ഇത് ചെവിക്കൊള്ളാന്‍ ഹൃത്വിക് തയ്യാറായില്ല. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വിജയാനന്ദന്‍ ഹൃത്വികിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.