AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Child Marriage: മലപ്പുറത്ത് 9-ാം ക്ലാസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം , കാരണം ദാരിദ്ര്യം

Class 9 Girl to be Married Off Due to Poverty: സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നും മകളെ സംരക്ഷിക്കാൻ മറ്റ് വഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതെന്ന് പോലീസ് അറിയിച്ചു.

Malappuram Child Marriage: മലപ്പുറത്ത് 9-ാം ക്ലാസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം , കാരണം ദാരിദ്ര്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 13 Oct 2025 06:44 AM

മലപ്പുറം: ദാരിദ്ര്യം കാരണം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. മലപ്പുറം മാറാക്കര മരവട്ടം പത്തായക്കലിലാണ് ശൈശവ വിവാഹ നിശ്ചയം പോലീസ് തടഞ്ഞത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്കും പ്രതിശ്രുത വരനുമെതിരെ കാടാമ്പുഴ പോലീസ് കേസെടുത്തു.

 

ദാരിദ്ര്യം കാരണം വിവാഹം; താൽപര്യമില്ലെന്ന് കുട്ടി

 

ശനിയാഴ്ചയായിരുന്നു 14 വയസ്സുകാരിയുടെ വിവാഹ നിശ്ചയം നിശ്ചയിച്ചിരുന്നത്. ഒരു സാമൂഹ്യ പ്രവർത്തക നൽകിയ വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. കൂലിപ്പണിക്കാരനായ പ്രായപൂർത്തിയായ യുവാവാണ് പ്രതിശ്രുത വരൻ.

 

Also read – 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍

 

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണെന്നും മകളെ സംരക്ഷിക്കാൻ മറ്റ് വഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതെന്ന് പോലീസ് അറിയിച്ചു. എന്നാൽ, നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിക്ക് വിവാഹത്തോട് താൽപര്യമുണ്ടായിരുന്നില്ല. അമ്മയുടെ നിർബന്ധം കാരണമാണ് സമ്മതിച്ചതെന്നും, പഠിക്കാനായി തന്നെ സഹായിക്കണമെന്നും പെൺകുട്ടി പോലീസിനോട് അഭ്യർഥിച്ചു.

 

പത്ത് പേർക്കെതിരെ കേസ്‌

 

പോലീസ് അറിയിച്ചതിനെ തുടർന്ന് ശിശുക്ഷേമ സമിതി (CWC) പ്രവർത്തകരെത്തി പെൺകുട്ടിയെ ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രമായ സ്നേഹിതയിലേക്ക് മാറ്റി.

ശൈശവ വിവാഹ നിരോധന നിയമപ്രകാരം കുട്ടിയുടെ വീട്ടുകാർ, പ്രതിശ്രുത വരൻ, അയാളുടെ വീട്ടുകാർ, ചടങ്ങിനെത്തിയ പത്ത് പേർ എന്നിവർക്കെതിരെയാണ് കാടാമ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.