Thiruvananthapuram Father Attack Son: മദ്യപാനത്തിനിടെ തർക്കം; പിതാവ് മകൻ്റെ കഴുത്തിൽ വെട്ടി, സംഭവം തിരുവനന്തപുരത്ത്
Father Attack Son At Thiruvananthapuram: മദ്യപാനത്തിന് ശേഷം ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. ഇന്നും സമാനമായി രീതിയിൽ വഴക്കുണ്ടാവുകയും ഒടുവിൽ ആക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു. വഴക്കിനിടെയാണ് വിജയൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ചത്.
തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവ് മകന്റെ കഴുത്തിന് വെട്ടി (Father Attack Son). കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ കഴുത്തിന് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപാനത്തിന് ശേഷം ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് വിവരം. ഇന്നും സമാനമായി രീതിയിൽ വഴക്കുണ്ടാവുകയും ഒടുവിൽ ആക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു. വഴക്കിനിടെയാണ് വിജയൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ വിജയനെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ലോഡ്ജ് മുറിയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
ലോഡ്ജ് മുറിയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കാനായി സ്വദേശിയായ ഓട്ടോ ഡ്രൈവർ അനീഷ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മയും അനീഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
തുടർന്ന് അനീഷും യുവതിയും ഇവരുടെ മൂന്ന് മക്കൾക്കുമൊപ്പം കണ്ണൂർ പറശിനിക്കടവിൽ ലോഡ്ജിൽ മുറി എടുത്ത് താമസിച്ചു. ഇതിനിടെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. രണ്ടാമത്തെ കുട്ടിയെയാണ് അനീഷ് പീഡിപ്പിച്ചത്. പ്ലസ് ടുവിൽ പഠിക്കുന്ന മൂത്ത കുട്ടിയാണ് സംഭവം നേരിൽ കണ്ടത്. തുടർന്ന് അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ മാനക്കേടാകുമെന്ന് ഭയന്ന് മാതാവ് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.