CMRL Exalogic Case:‘ആരെയും വേട്ടയാടാനില്ല, സർക്കാരിന് അന്വേഷണം നടത്താതെ തരമില്ല’: സി.എം.ആർ.എൽ കേസിൽ മുഖ്യമന്ത്രി

CMRL Case: Kerala Govt Legally Bound to Inquire ED's Findings, Says Chief Minister: നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ മുന്നോട്ടുപോകും. അന്വേഷണ വേളയിൽ കേസുമായി ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. ഇത്തരം ഒരു സാചര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അതനുസരിച്ചുള്ള തീരുമാനങ്ങൾ മാത്രമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്

CMRL Exalogic Case:‘ആരെയും വേട്ടയാടാനില്ല, സർക്കാരിന് അന്വേഷണം നടത്താതെ തരമില്ല’: സി.എം.ആർ.എൽ കേസിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി സതീശൻ

Published: 

23 Sep 2026 | 03:37 PM

തിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയയൊള്ളു എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ.. ഈ കേസിൽ സർക്കാർ യാതൊരുതരത്തിലുമുള്ള എടുത്തുചാട്ടവും നടത്തിയിട്ടില്ല. ആരെയുയും വേട്ടയാടാനോ പ്രതികാരബുദ്ധിയോടെ പുറകെ നടന്ന് പകപോക്കാനോ ഈ സർക്കാർ ശ്രമിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇ.ഡി നിയമപ്രകാരം വിവരങ്ങൾ കൈമാറിയാൽ അന്വേഷിക്കാതിരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസുകളുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ അന്വേഷണ ഏജസികൾ കൈമാറുമ്പോൾ അതിൽ കൃത്യമായ അന്വേഷണം നടത്തുക എന്നത് സംസ്ഥാന സർക്കാരിൻ്റെ നിയമപരമായ ബാധ്യതയാണ്. പി.എം.എൽ.എ നിയമത്തിലെ 66-2 പ്രകാരമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്റേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. കത്ത് പിന്നീട് തുടർ നടപടികൾക്കായി ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. ഇതോടെ ആഭ്യന്തര വകുപ്പ് വിഷയത്തിൽ നിയമോപദേഷം തേടി. അഡ്വക്കേറ്റ് ജനറലിൻ്റെയും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെയും നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: കാക്കിപ്പടയ്ക്കും വേണം ഒരു ‘ചിൽ’ ഡേ; പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധിക്ക് നിർദ്ദേശം

പി.എം.എൽ.എ നിയമത്തിലെ 66-2 പ്രകാരം വിവരങ്ങൾ കൈമാറുമ്പോൾ സംസ്ഥാന പൊലീസ് നിർബ്ബന്ധമായും അന്വേഷണം നടത്തിയിരിക്കണം എന്ന് സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. ഇതിന് പുറമെ അഴിമതി കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തിയിരിക്കണം എന്ന് സുപ്രീം കോടതിയുടെ തന്നെ മറ്റൊരു വിധിയും നിലനിൽക്കുന്നുണ്ട്. അതിനാലാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടിയിലേക്ക് കടക്കാം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നത്.

നിയമം നിയമത്തിൻ്റെ വഴിക്ക് തന്നെ മുന്നോട്ടുപോകും. അന്വേഷണ വേളയിൽ കേസുമായി ബന്ധപ്പെട്ടവർക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കും. ഇത്തരം ഒരു സാചര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്നും അതനുസരിച്ചുള്ള തീരുമാനങ്ങൾ മാത്രമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വിണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, മന്ത്രി മുഹമ്മദ് റിയാസിൻ്റെ സഹായത്തോടെ പണം ദുബായിലേക്ക് കടത്തി എന്നുമാണ് ഇ.ഡി കത്തിൽ ആരോപിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

English Summary

Chief Minister V.D Satheesan stated that the government is legally obligated to conduct a preliminary inquiry into the CMRL-Exalogic case following an ED letter, denying any political witch-hunt.

Loading...
Unable to load recommendations.
Follow Us
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി