സംസ്കാരച്ചടങ്ങിനിടെ അപകടം; കര്‍പ്പൂരം കത്തിക്കുന്നതിനിടെ ശ്മശാനത്തില്‍ തീ ആളിപ്പടർന്നു, യുവാവിന് പൊള്ളലേറ്റു
Fire Erupts During Funeral: സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. അപകടത്തിൽ യുവാവിന് പൊള്ളലേറ്റു. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ സംസ്‌കാര ചടങ്ങിനിടെ തീ ആളിപടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. അപകടത്തിൽ യുവാവിന് പൊള്ളലേറ്റു. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.
പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിലാണ് അപകടമുണ്ടായത്. ജിജോയുടെ ബന്ധുവായ ഉദുമല്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് അപകടം. മതപരമായ ചടങ്ങിന്റെ ഭാഗമായി കര്‍പ്പൂരത്തില്‍ തീ കൊളുത്തുന്നതിനിടയിലാണ് സംഭവം. ഇതിനിടെ തീ കൊളുത്തുകയായിരുന്നു ജിജോയുടെ മേലേക്ക് തീ പടരുകയായിരുന്നു. യുവാവ് നനഞ്ഞ വസ്ത്രം ധരിച്ചത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഗുരുതരമല്ലാത്ത നിലയില്‍ പൊള്ളലേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാതക ചോര്‍ച്ചയാണ് അപകടത്തിനു കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്റെ വിശദീകരണം. വാതക ശ്മശാനത്തിൽ കർപ്പൂരം കത്തിക്കലിന് അനുമതി നല്‍കാറില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാൽ കർപ്പൂരം കത്തിക്കുന്ന കാര്യം അറിഞ്ഞിട്ടും വാതകം തുറന്നുവിട്ടത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.