AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrissur Lulu Mall : ജന്മനാടായ തൃശൂരിൽ എന്തുകൊണ്ട് ലുലു മാൾ വന്നില്ല? പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയെന്ന് എംഎ യൂസഫലി

Thrissur Lulu Mall Issue : തൃശൂർ മാനേജ്മെൻ്റ് അസോസിയേഷൻ്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം എ യൂസഫലി തനിക്ക് എന്തുകൊണ്ട് തൃശൂരിൽ മാൾ പണിത് ഉയർത്താൻ സാധിക്കുന്നില്ലയെന്ന് വ്യക്തമാക്കിയത്.

Thrissur Lulu Mall : ജന്മനാടായ തൃശൂരിൽ എന്തുകൊണ്ട് ലുലു മാൾ വന്നില്ല? പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയെന്ന് എംഎ യൂസഫലി
MA Yusuf Ali LuluImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 25 Aug 2025 | 05:11 PM

തൃശൂ : കേരളത്തിലും, കേരളത്തിൻ്റെ പുറത്തും വിദേശത്തുമായി ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉണ്ടെങ്കിലും എം എ യൂസഫലിക്ക് തൻ്റെ ജന്‍മനാടായ തൃശൂരിൽ ഒരു ബെഹുനില ഷോപ്പിങ് മാഉയർത്താൻ ഇതുവരെ സാധിച്ചില്ല. തൃശൂരിമാനിർമിക്കാനുള്ള പ്രവർത്തനം ആരംഭിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉടപെടൽ കൊണ്ട് അത് നീണ്ട് പോകുകയാണെന്ന് കഴിഞ്ഞ ദിവസം യൂസഫലി വെളിപ്പെടുത്തിയുരുന്നു. രണ്ടര വർഷം മുമ്പ് മാളിൻ്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകൻ അനാവശ്യമായി കേസ് കൊടുത്തു അതിന് തടയിട്ടുയെന്നാണ് യൂസഫലി തൃശൂമാനേജ്മെൻ്റ് അസോസിയേഷൻ്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചത്.

കേസ് വന്നതോടെ 3,000ത്തിൽ അധികം പേർക്ക് ലഭിക്കേണ്ട തൊഴിലവസരമാണ് നഷ്ടപ്പെടുത്തിയത്. അത്രയും വലിയ ഒരു പ്രോജക്ടാണ് തൃശൂരിൽ വരാൻ പോകുന്ന ഷോപ്പിങ് മാളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ലൂലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി. കേസും അതിനോട് അനുബന്ധിച്ചുള്ള പ്രതിസന്ധികളും മറികടന്നാമാത്രമെ തൃശൂരിലുലു മാഉയരുയെന്ന് യൂസഫലി വ്യക്തമാക്കുകയും ചെയ്തു. സിപിഐ പാർട്ടി പ്രവർത്തകനാണ് തൃശൂരിലുലു ഗ്രൂപ്പ് വരുന്നതിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. തൃശൂപുഴയ്ക്കലിലാണ് മാനിർമിക്കാലുലു ഗ്രൂപ്പ് സ്ഥലമേറ്റെടുത്തിരിക്കുന്നത്. അതേസമയം കേസ് കൊടുത്തയാൾക്കും സിപിഐക്കും തമ്മിബന്ധമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : Kiran Naryanankutty Death: കിരനാരായണൻകുട്ടിയുടെ മരണം ? നാട്ടാനകൾക്ക് സംഭവിക്കുന്നതെന്ത്

തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും സിപിഐ ലോക്കൽ കമ്മറ്റി അംഗവുമായ ടി എൻ മുകുന്ദനാണ് ലുലു ഗ്രൂപ്പിനെതിരെ പരാതി നൽകിയിരിക്കുന്നത്. അതേസമയം ലുലു ഗ്രൂപ്പ് ഈ ഭൂമിയേറ്റെടുക്കുന്നതിന് മുമ്പായി സ്ഥലത്തിൻ്റെ ഉടമകളായിരുന്നു ചിറയ്ക്കെക്കാരൻ ഗ്രൂപ്പാണ് വയൽഭൂമി നികത്തിയത്. അവർക്കെതിരെയാണ് താൻ കേസ് കൊടുത്തത്, അതിന് ശേഷമാണ് ഈ ഭൂമി ലുലു ഗ്രൂപ്പുകാർ വാങ്ങിയത്. ലുലു ഗ്രൂപ്പ് ഈ ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് ഈ സ്ഥലത്ത് ഇരുപ്പൂകൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നുയെന്ന് പരിസ്ഥിതി പ്രവർത്തകനും പരാതിക്കാരൻ മനോരമ ന്യൂസിനോട് പറഞ്ഞു. മാളിൻ്റെ പ്രവർത്തനത്തിനായി ഭൂമി ലുലു ഏറ്റെടുത്തപ്പോൾ വില്ലേജ് ഓഫീസറെ സമീപിക്കുകയായിരുന്നു.

തുടർന്ന് വില്ലേജ് ഓഫീസറെ മാളിൻ്റെ സ്റ്റോപ്പ് മെമോ നൽകി. കൂടാതെ കൃഷി ഓഫീസആർഡിഒയ്ക്ക് വിശദമായ റിപ്പോർട്ട് നൽകുകയും, മാളിൻ്റെ പ്രവർത്തനത്തിനായി നടപടി സ്വീകരിക്കാനായി കളക്ടർക്ക് ഫയഅയക്കുകയും ചെയ്തു. തുടർന്ന് കളക്ടഹിയറിങ്ങിനായി നോട്ടീസ് അയച്ചു. എന്നാഇതിനെതിരെ ലുലു ഗ്രൂപ്പാണ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തന്നെ കക്ഷി ചേർത്തതോടെ തൻ്റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് കോടതിയെ അറിയിക്കുകയും ചെയ്തു, അത് കോടതി അംഗീകരിക്കുകയും ചെയ്തുയെന്ന് ടി എൻ മുകുന്ദൻ അറിയിച്ചു. അതേസമയം തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ലയെന്നും സിപിഐ പ്രാദേശിക നേതാവ് വ്യക്തമാക്കി.