Football Gallery Collapsed: ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്

Football Gallery Collapsed in Kothamangalam:അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

Football Gallery Collapsed: ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്

Football Gallery Collapsed

Published: 

21 Apr 2025 | 06:17 AM

കൊച്ചി: കോതമം​ഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ​ഗാലറി തകർന്ന് വീണു. ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ​ഗാലറിയാണ് തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

അടിവാട് മാലിക്ക് ദിനാർ സ്കൂൾ ​ഗ്രൗണ്ടിലാണ് സംഭവം. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപായിരുന്നു അപകടം. ഹീറോ യങ്സ് എന്ന ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം. മത്സരത്തിന്റെ ഫൈനൽ നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്.

Also Read:കോഴിക്കോട്ട്‌ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്

കവുങ്ങിന്റെ തടികൊണ്ടും ഇരുമ്പ് കൊണ്ടും നിർമ്മിച്ച താൽക്കാലിക ഗാലറിയാണ് തകർന്നത്. ​ഗാലറിയിൽ അധിക പേർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗനം. മത്സരം തുടങ്ങുന്നതിന് മുൻപ് വിജയികൾക്കുള്ള ട്രോഫിയുമായി സംഘടകർ ഗ്രൗണ്ടിനകത്ത് വലം വയ്ക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. പ്രവേശന ടിക്കറ്റിന് 50 രൂപയായിരുന്നു.

അപകടത്തില്‍ 22 ഓളം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 15 പേർ കോതമംഗലം ബെസേലിയോസ് ആശുപത്രിയിലും 5 പേർ കോതമംഗലം ധർമഗിരി ആശുപത്രിയിലും ചികിത്സയിലാണ്. 2 പേരെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്