AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ശബരിമല തീർഥാടന അനുഭവം മെച്ചപ്പെടുത്തണം; ആവശ്യമുന്നയിച്ച് ഗുജറാത്തിലെ മലയാളി അഭിഭാഷകൻ ദിനേഷ് നായർ

ശബരിമല തീർത്ഥാടന വിവര കേന്ദ്രം, വാർഷിക അന്താരാഷ്ട്ര അയ്യപ്പ ഗവേഷണ സാംസ്കാരിക സമ്മേളനം, ആഗോള സമൂഹത്തിലെ ഭക്തർക്കുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അഭിഭാഷകൻ തൻ്റെ ആവശ്യങ്ങളിലൂടെ മുന്നോട്ടുവെക്കുന്നു

ശബരിമല തീർഥാടന അനുഭവം മെച്ചപ്പെടുത്തണം; ആവശ്യമുന്നയിച്ച് ഗുജറാത്തിലെ മലയാളി അഭിഭാഷകൻ ദിനേഷ് നായർ
Dinesh NairImage Credit source: Special Arrangement
jenish-thomas
Jenish Thomas | Updated On: 23 Sep 2025 19:43 PM

ശബരിമല തീർഥാടകരുടെ തീർഥാടന അനുഭവം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ മലയാളി അസോസിയേഷൻ ഭാരവാഹിയും അഭിഭാഷകനുമായ ദിനേഷ് നായർ. ശബരിമലയുടെ സുസ്ഥിര വികസനത്തിനായി സർക്കാരിനും ദേവസ്വം ബോർഡിനും മുന്നിൽ സമഗ്രമായ നിർദേശങ്ങളാണ് ദിനേഷ് നായർ മുന്നോട്ടുവെക്കുന്നത്.  മെച്ചപ്പെട്ട യാത്രസൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ആറ് ആവശ്യങ്ങളാണ് ദിനേഷ് നായർ മുന്നോട്ടുവെച്ചിരിക്കുന്നത്.

ശബരിമല തീർഥാടനത്തിന് പ്രധാന ഗതാഗത ആശ്രയമാണ് കെഎസ്ആർടിസി. പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും കൂടാതെ പമ്പയിൽ നിന്നും അന്തർസംസ്ഥാന സർവീസും ഉറപ്പ് വരുത്തണമെന്നും ദിനേഷ് നായർ ആവശ്യപ്പെടുന്നു. ഇവയ്ക്ക് പുറമെ പമ്പയിൽ നിന്നും റോപ്പ് വേ സംവിധാനം ഒരുക്കണമെന്ന് അഭിഭാഷകൻ തൻ്റെ ആവശ്യത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്. തീർഥാടകർക്ക് പരിസ്ഥിതി സൗഹൃദമായ അഭിയകേന്ദ്രങ്ങൾ വിശ്രമകേന്ദ്രങ്ങൾ,ശുചിമുറി, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യളിൽ കാര്യക്ഷമത ഉറപ്പ് വരുത്തണം. കൂടാതെ ഭക്ത താമസസൗകര്യത്തിനായി ഡോർമിറ്ററികൾ ഒരുക്കണം. പമ്പയ്ക്ക് സമീപമായി ഒരു സ്ഥിരം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും എമർജൻസി ഡിസാസ്റ്റർ മാനേജ്മെൻ്റ് യൂണിറ്റുണ്ടാകണമെന്നും ദിനീഷ് നായർ ആവശ്യപ്പെടുന്നു.

ഇവയ്ക്ക് പുറമെ ശബരിമല തീർത്ഥാടന വിവര കേന്ദ്രം, വാർഷിക അന്താരാഷ്ട്ര അയ്യപ്പ ഗവേഷണ സാംസ്കാരിക സമ്മേളനം, ആഗോള സമൂഹത്തിലെ ഭക്തർക്കുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അഭിഭാഷകൻ തൻ്റെ ആവശ്യങ്ങളിലൂടെ മുന്നോട്ടുവെക്കുന്നു. ഒപ്പം ഗ്ലോബൽ അയ്യപ്പ ഫെലോഷിപ്പ്, പ്രവാസി മലയാളി സംഘടനകളുടെ പങ്കാളിത്തം, ഫണ്ട് വിനിയോഗത്തിലും വികസന പദ്ധതികളിലും സുതാര്യതയും പൊതുപങ്കാളിത്തവും ഉറപ്പ് വരുത്തണമെന്ന് ദിനേഷ് നായർ ആവശ്യപ്പെടുന്നു. ലോകകേരളസഭയിലെ പ്രത്യേക ക്ഷണിതാവും വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ വൈസ് ചെയർമാനുമാണ് ദിനേഷ് നായർ.