AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Babu M Palissery: കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു

Former Kunnamkulam MLA Babu M Palissery passes away: 1980-ൽ ഡിവൈഎഫ്ഐയിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ഡിവൈഎഫ്ഐയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം, സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Babu M Palissery: കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
Babu M Palissery MLAImage Credit source: social media
nithya
Nithya Vinu | Updated On: 14 Oct 2025 14:11 PM

തൃശ്ശൂര്‍: കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിസൺസ് അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 2006, 2011 വർഷങ്ങളിൽ കുന്നംകുളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയിരുന്നു.

1980-ൽ ഡിവൈഎഫ്ഐയിലൂടെയാണ് പൊതുരംഗത്തെത്തിയത്. ഡിവൈഎഫ്ഐയുടെ സംസ്ഥാന നിർവ്വാഹക സമിതി അംഗം, സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കലാ-സാംസ്‌കാരിക മേഖലകളിലും സജീവമായി പ്രവർത്തിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്, സിഐടിയു ജോയിന്റ് സെക്രട്ടറി, കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ നിർണ്ണായക പങ്കുവഹിച്ചു.

മുൻ നിയമസഭാംഗവും സി പി ഐ എം നേതാവുമായിരുന്ന ബാബു എം. പാലിശ്ശേരിയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭയുടെ പേരിലും തൻ്റെ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.