PM Arsho-K Vidya Wedding: ആര്‍ഷോയ്ക്കും കെ വിദ്യയ്ക്കും മാംഗല്യം; വിവാഹം ജൂണ്‍ ഒന്നിന്
Former SFI State Secretary PM Arsho and K Vidya to Tie the Knot: എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് വിഷയ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പഠനകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍ഷോ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ നിലവില്‍ കാലടി സംസ്‌കൃത സര്‍കലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.

കെ വിദ്യ, പിഎം ആര്‍ഷോ
കോഴിക്കോട്: സിപിഐഎം പാലക്കാട് ജില്ല കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയും എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന കെ വിദ്യയും വിവാഹിതരാകാന്‍ പോകുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ജൂണ്‍ ഒന്നിന് തിങ്കളാഴ്ചയാണ് വിവാഹം.
എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് വിഷയ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പഠനകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍ഷോ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ നിലവില്‍ കാലടി സംസ്‌കൃത സര്‍കലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.
അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യ പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ പഠനം പൂര്‍ത്തിയാക്കാതെയാണ് ആര്‍ഷോ ഇറങ്ങിയത്. മകന്‍ ദീര്‍ഘനാളായി കോളേജില്‍ എത്താതിരുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പാല്‍ ആര്‍ഷോയുടെ പിതാവിന് നോട്ടീസിന് അയച്ചിരുന്നു. ഇതിന് പിന്നാലെ ആറാം സെമസ്റ്ററിന് ശേഷം എക്‌സിറ്റ് ഓപ്ഷന്‍ എടുത്ത് ആര്‍ഷോ പഠമനം മതിയാക്കി.
കെ വിദ്യക്ക് എതിരായ കേസ് എന്താണ്?
ഗസ്റ്റ് ലക്ചര്‍ ജോലി ലഭിക്കാനായി വ്യാജരേഖ ചമച്ചു എന്നതാണ് കെ വിദ്യക്കെതിരെയുള്ള കേസ്. മഹാരാജാസ് കോളേജിന്റെയും കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജിന്റെയും പേരിലായിരുന്നു വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയത്.
മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അവിടെ അധ്യാപികയായും ജോലി ചെയ്തിരുന്നുവെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ജോലിക്കായി പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിലും കാസര്‍കോട് കരിന്തളം കോളേജിലും ജോലിയ്ക്കായി സമര്‍പ്പിച്ചു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്താകുന്നത്.
തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും കരിന്തളം കോളേജും നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 2023 ജൂണ്‍ 21ന് കോഴിക്കോട് മേപ്പയൂരില്‍ വെച്ച് അഗളി പോലീസാണ് പിന്നീട് കരിന്തളം കോളേജില്‍ വ്യാജരേഖ നല്‍കിയ കേസില്‍ ഹോസ്ദുര്‍ഗ് കോടതി 2023 ജൂലൈയില്‍ വിദ്യക്ക് ജാമ്യം അനുവദിച്ചു.
Also Read: ED Raid Attack Case: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ നിര്‍മിക്കല്‍ എന്നീ കുറ്റങ്ങളാണ് വിദ്യയ്‌ക്കെതിരെ ചുമത്തിയത്. കേസില്‍ 2024 ജനുവരിയില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിദ്യ തനിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയെന്നും ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പിഎം ആര്‍ഷോക്കെതിരെ നിരവധി കേസുകള്‍
പിഎം ആര്‍ഷോയ്‌ക്കെതിരെ ധാരാളം കേസുകള്‍ നിലവിലുണ്ട്. വിദ്യാര്‍ഥിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍ഷോ പിന്നീട് ഒട്ടനവധി കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഭാഗമായതോടെ 2022ല്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കി.
ആവശ്യത്തിന് ഹാജര്‍ ഇല്ലാതിരുന്നിട്ട് പോലും കോളേജ് അധികൃതര്‍ വ്യാജ രേഖയുണ്ടാക്കി ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
English Summary
Former SFI State Secretary PM Arsho and K Vidya, who is an accused in the fake certificate case, are set to get married. The announcement has attracted public attention due to the prominence of both individuals and the controversy surrounding the case involving K Vidya.