G Sudhakaran: സിപിഎമ്മിന്റെ അനുനയ നീക്കം പാളി? സ്വതന്ത്രനായി മത്സരിക്കാന്‍ ജി. സുധാകരന്‍; ഇന്ന് നിര്‍ണായക പത്രസമ്മേളനം

G Sudhakaran's crucial press conference on March 12th at 11 am: ജി. സുധാകരന്‍ ഇന്ന് പത്രസമ്മേളനം നടത്തും. വസതിയില്‍ രാവിലെ 11-നാണ് വാര്‍ത്താസമ്മേളനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നതിലടക്കം സുധാകരന്‍ ഇന്ന് വ്യക്തത വരുത്തിയേക്കും.

G Sudhakaran: സിപിഎമ്മിന്റെ അനുനയ നീക്കം പാളി? സ്വതന്ത്രനായി മത്സരിക്കാന്‍ ജി. സുധാകരന്‍; ഇന്ന് നിര്‍ണായക പത്രസമ്മേളനം

ജി സുധാകരൻ

Published: 

12 Mar 2026 | 05:54 AM

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ ഇന്ന് പത്രസമ്മേളനം നടത്തും. പുന്നപ്ര പറവൂരിലെ വസതിയില്‍ രാവിലെ 11-നാണ് വാര്‍ത്താസമ്മേളനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നതിലടക്കം സുധാകരന്‍ ഇന്ന് വ്യക്തത വരുത്തുമെന്നാണ് സൂചന. മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകരന്‍ എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.

തനിക്ക് അടുപ്പമുള്ള ചില പ്രാദേശിക സിപിഎം നേതാക്കളെ സുധാകരന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെയാണ് സുധാകരന്റെ വാര്‍ത്താ സമ്മേളനത്തെ ഉറ്റുനോക്കുന്നത്. സുധാകരന്‍ മത്സരിക്കുന്നുണ്ടോയെന്ന് അറിഞ്ഞതിന് ശേഷം മാത്രം മതി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നാണ് യുഡിഎഫ് നിലപാട്.

സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പിന്തുണ കൊടുക്കാനാണ് യുഡിഎഫ് നീക്കം. മത്സരിക്കുമെന്നും, ആരു പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നും അനുനയിപ്പിക്കാന്‍ എത്തിയ സിപിഎം നേതാക്കളോട് സുധാകരന്‍ പറഞ്ഞതായാണ് വിവരം.

Also Read: PM Modi Kerala Visit: “മാറാത്തതും മാറും, കേരളം വളരും!” അടുത്ത 5 വർഷം എൻഡിഎയ്ക്ക് തരൂ; കേരളത്തിന് മോദിയുടെ വികസന ഗ്യാരൻ്റി

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ ഏതാനും ദിവസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റു പങ്കുവെച്ചിരുന്നു. പാര്‍ട്ടിയില്‍ തുടര്‍ന്ന് ചില നേതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു സുധാകരന്റെ കുറിപ്പ്. ഇതിനു ശേഷം ഇതേക്കുറിച്ച് സുധാകരന്‍ പ്രതികരിച്ചിട്ടില്ല.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ സിപിഎം അനുനയത്തിന് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അനുനയ നീക്കം പാളിയെന്നാണ് പുറത്തുവരുന്ന വിവരം. നിലപാടില്‍സ മാറ്റമില്ലെന്ന് സുധാകരന്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ജില്ലാ നേതാക്കള്‍ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയത്.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ