AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G. Sukumaran Nair: ‘ഫ്‌ളക്‌സുകളൊക്കെ വരട്ടെ, കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ; എന്ത് പ്രതിഷേധംവന്നാലും നേരിടും’; സുകുമാരൻ നായർ

G. Sukumaran Nair: തന്റെ നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

G. Sukumaran Nair: ‘ഫ്‌ളക്‌സുകളൊക്കെ വരട്ടെ, കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ; എന്ത് പ്രതിഷേധംവന്നാലും നേരിടും’; സുകുമാരൻ നായർ
G Sukumaran NairImage Credit source: Social Media
Sarika KP
Sarika KP | Updated On: 27 Sep 2025 | 02:08 PM

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സുകുമാരന്‍ നായര്‍. തന്റെ നിലപാട് വളരെ ശക്തമായി പറഞ്ഞിട്ടുണ്ടെന്നും എന്തു പ്രതിഷേധം വന്നാലും നേരിട്ടുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നൂം ഫ്‌ളക്‌സുകളൊക്കെ വരട്ടെ, തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ എന്നും ജനറൽ സെക്രട്ടറി പറഞ്ഞു. ശബരിമല സംബന്ധിച്ച് സർക്കാർ സ്വീകരിച്ച നിലപാട് സ്വാ​ഗതം ചെയ്യുന്നുവെന്നും ആരും രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ശബരിമല പ്രക്ഷോഭം സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരൻ നായർ യോഗത്തിൽ വ്യക്തമാക്കി.

Also Read:പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി, അധ്യാപികയുടെ 27.5 ലക്ഷവും 21 പവനും തട്ടി; ദമ്പതികൾ അറസ്റ്റിൽ

തങ്ങൾ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെയില്ലെന്നും തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താൻ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ലെന്നും പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്നത്ത് പത്മനാഭന്‍റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസിന് പുതിയ ആസ്ഥാന മന്ദിരം പണിയും. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ സ്വീകരിക്കണം. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആസ്ഥാനമാകും നിർമിക്കുക. നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.