Karipur Airport: കരിപ്പൂരിൽ 1.5 കോടിയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ, കണ്ടെത്തിയത് കുപ്പത്തൊട്ടിയിൽ

Gold abandoned in a dustbin at Karipur airport: വിമാനത്താവളത്തിലെ ഏതെങ്കിലും ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി താൽക്കാലികമായി ഒളിപ്പിച്ചതാകാനും സാദ്ധ്യതയുണ്ട്. കേസ് കസ്റ്റംസ് പ്രിവന്റീവിന് കൈമാറി.

Karipur Airport: കരിപ്പൂരിൽ 1.5 കോടിയുടെ സ്വർണം ഉപേക്ഷിച്ച നിലയിൽ, കണ്ടെത്തിയത് കുപ്പത്തൊട്ടിയിൽ

പ്രതീകാത്മക ചിത്രം

Updated On: 

09 Oct 2025 08:31 AM

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.5 കോടി വില വരുന്ന സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എയർ കസ്റ്റംസ് വിഭാ​ഗം നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര ടെർമിനലിലെ വേസ്റ്റ് ബിന്നിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്,

1.7 കിലോഗ്രാം തൂക്കമുള്ള സ്വർണസംയുക്തം വേർതിരിച്ചെടുത്തപ്പോൾ 1.5 കിലോയോളം തൂക്കം വരുന്ന സ്വർണം ലഭിച്ചതായി അധികൃതർ അറിയിച്ചു. വേസ്റ്റ് ബിൻ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് സ്വർണമടങ്ങിയ പായ്ക്കറ്റ് ആദ്യം കണ്ടത്. തുടർന്ന് അവർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് പിടിക്കപ്പെടുമെന്ന് ഭയന്ന് സ്വർണം ഇത്തരത്തിൽ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ ഏതെങ്കിലും ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി താൽക്കാലികമായി ഒളിപ്പിച്ചതാകാനും സാദ്ധ്യതയുണ്ട്. കേസ് കസ്റ്റംസ് പ്രിവന്റീവിന് കൈമാറി.

വിഎസ് ഇല്ലാത്ത ആലപ്പുഴയ്ക്ക് ഇനി ‘അ‌ച്യുത്’ ഉണ്ട്! അ‌മ്മക്കൂടണഞ്ഞ കുരുന്നിന് സമ്മാനം മുൻ മുഖ്യമന്ത്രിയുടെ പേര്

ആലപ്പുഴയിലെ ‘അമ്മത്തൊട്ടിലി’ൽ ലഭിച്ച കുഞ്ഞിന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേര്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ശിശുക്ഷേമ സമിതി ജില്ലാ ആശുപത്രിക്ക് സമീപം സ്ഥാപിച്ച തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പോരാട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണാർത്ഥം പുതിയ കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും