Karuvatta Murder Case: ‘സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത് മുത്തച്ഛൻ കണ്ടു’; കൊലപാതകത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി 13 കാരിയുടെ മൊഴി
13-Year-Old Falsely Accused Grandfather of Abuse to Get Him Killed: ആൺ സുഹൃത്തിന് ബൈക്കും വാങ്ങാൻ വേണ്ടി വീട്ടിലെ സ്വർണം മോഷ്ടിക്കാൻ ഇരുവരും ചേർന്ന് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ഓഗസ്റ്റ് 14ന് രാത്രിയിൽ മുത്തച്ചൻ പുറത്തുപോയ സമയത്ത് സ്വർണം സൂക്ഷിച്ചിരുന്ന അലമാരി സ്ക്രൂഡ്രൈവർ ഉപയോയോഗിച്ച് തുറക്കാൻ ശ്രമിച്ചു

പ്രതീകാത്മക ചിത്രം
വീട്ടിലെ അലമാരയിൽ നിന്നും സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത് മുച്ഛൻ കണ്ടതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് വെളിപ്പെടുത്തി കരുവാറ്റ കൊലപാതക കേസിൽ കുറ്റാരോപിതയായ 13-കാരിയുടെ മൊഴി. മുത്തച്ഛൻ തന്നോട് മോശമായി പെരുമറി എന്ന് പറഞ്ഞാണ് ആൺ സുഹൃത്തിനെ കൊലപാതത്തിനായി പ്രേരിപ്പിച്ചത് എന്നും മൊഴിയിലുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയതോടെ കഴിഞ്ഞ ദിവസം 13 കാരിയെ ജില്ലാ ശിശുക്ഷേമ ഓഫീസറുടെ സാനിധൂത്തിൽ ചോദ്യം ചെയ്തിരുന്നു.
ഓഗസ്റ്റ് 15-ന് രാത്രിയിലാണ് കരുവാറ്റയിലെ വീട്ടിൽ വച്ച് വയോധികൻ കൊല്ലപ്പെടുന്നത്. ഇതിന് കാരണമായത് ഓഗസ്റ്റ് 14-ന് രാത്രിയിൽ നടന്ന സംഭവമാണ് എന്നാണ് 13 കാരി മൊഴി നൽകിയിരിക്കുന്നത്. തനിക്ക് ഐഫോണും, ആൺ സുഹൃത്തിന് ബൈക്കും വാങ്ങാൻ വേണ്ടി വീട്ടിലെ സ്വർണം മോഷ്ടിക്കാൻ ഇരുവരും ചേർന്ന് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ഓഗസ്റ്റ് 14ന് രാത്രിയിൽ മുത്തച്ചൻ പുറത്തുപോയ സമയത്ത് സ്വർണം സൂക്ഷിച്ചിരുന്ന അലമാരി സ്ക്രൂഡ്രൈവർ ഉപയോയോഗിച്ച് തുറക്കാൻ ശ്രമിച്ചു എന്നാൽ ഇത് കണ്ട മുത്തച്ച ശാസിച്ചു. ബന്ധുക്കളെ വിവരമക്കുമെന്നും പറഞ്ഞിരുന്നു.
Also Read: Thrissur Assault Case: ‘ഭാര്യയുടെ ക്വട്ടേഷൻ’, തൃശ്ശൂരിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
പദ്ധതി പാളിയതോടെ ഇനി സ്വർണം മോഷണം പോയാൽ മോഷ്ടിച്ചത് താനാണെന്ന് മുത്തച്ഛൻ മനസ്സിലാക്കുമെന്നും, മോഷ്ടിക്കാൻ ശ്രമം നടത്തിയ വിവരം ബന്ധുക്കൾ അറിയുമെന്നുമുള്ള ഭയത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പെൺകുട്ടി നൽകിയ മൊഴിയിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഉടൻ തന്നെ സ്വർണം മോഷ്ടിക്കണം എന്ന് ആവശ്യപ്പെട്ട് ആൺ സുഹൃത്തിനെ വിളിച്ചു. മുത്തച്ഛൻ തന്നോട് മോശമായി പെരുമാറി എന്നും അതിനൽ മുത്തച്ഛനെ കൊലപ്പെടുത്തണം എന്നും ആൺ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
പദ്ധതി തയ്യാറാക്കിയ ശേഷം അടുത്ത ദിവസം രാവിലെ താൻ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയി. അന്ന് രാത്രിയിൽ ആൺ സുഹൃത്ത് ഉൾപ്പടെ മൂന്ന് പേരെത്തി കൊലപാതകം നടത്തുകയായിരുന്നു. സ്വർണം സൂക്ഷിച്ച അലമാര കാണിച്ചുതരാൻ ആവശ്യപ്പെട്ടാണ് കൊലപാതകത്തിന് ശേഷം ആൺ സുഹൃത്ത് വീഡിയോ കോൾ ചെയ്തത്. ആ സമയത്ത് മൃതദേഹം കണ്ടുവെന്നും 13-കാരി മൊഴിയിൽ സമ്മതിക്കുന്നുണ്ട്. കേസിലെ മുഴുവൻ കുറ്റാരോപിതരും പ്രായപൂർത്തിയാകാത്തവരാണ്. കേസിൽ പിടിയിലായ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ സംരക്ഷണയിൽ ജാമ്യം അനുവദിച്ചത്. കൗമാരക്കാരുടെ കൗൺസലിങ് ഉൾപ്പടെയുള്ള കര്യങ്ങൾ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary
The 13-year-old girl in the Karuvatta murder case confessed to instigating her grandfather’s killing after he caught her stealing gold. She falsely accused him of abuse to motivate her friends.