AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thrissur Assault Case: ‘ഭാര്യയുടെ ക്വട്ടേഷൻ’, തൃശ്ശൂരിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Thrissur Lodge Kidnapping, Assault Case: ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെയാണ് പോലീസ് ചമഞ്ഞ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നത്.

Thrissur Assault Case: ‘ഭാര്യയുടെ ക്വട്ടേഷൻ’, തൃശ്ശൂരിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 01 Oct 2026 | 11:57 AM

തൃശ്ശൂർ: തൃശ്ശൂരിലെ പ്രമുഖ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിൽ. ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെയാണ് പോലീസ് ചമഞ്ഞ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചത്. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷൻ അനുസരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നത്. യുവതിയെ ഉപദ്രവിച്ച സംഘം ആൺസുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി. സംഭവത്തിലെ അഞ്ചു പ്രതികളെ പലയിടങ്ങളിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയിൽ നിന്നു ലഭിച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട് പോലീസ് കേസെടുത്ത് തൃശൂർ സിറ്റി പോലീസിന് കൈമാറി.

ഭാര്യ നൽകിയ ക്വട്ടേഷൻ

ആൺസുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. തിരുപ്പൂർ സ്വദേശിയായ യുവാവും യുവതിയും തൃശ്ശൂരിലെ ലോഡ്ജിലെത്തി മുറിയെടുത്തു. യുവാവിന്റെ ഭാര്യ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും ക്വട്ടേഷൻ സംഘത്തിന് വിവരങ്ങൾ കൈമാറുകയും ചെയ്തു. പിന്നാലെ 5 പേരടങ്ങിയ സംഘം പോലീസെന്ന് ചമഞ്ഞ് മുറിയിൽ അതിക്രമിച്ചു കയറി.

ALSO READ: പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തിൽ വീണ് മരിച്ചതല്ല: കൊന്നതാണെന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

യുവാവിന്‍റെയും യുവതിയുടെയും കൈയും കാലും കെട്ടി വായിൽ തുണി തിരുകി കാറിൽ കയറ്റുകയായിരുന്നു. തിരുപ്പൂരിലേക്കുള്ള മടക്ക യാത്രയിൽ യുവാവിനെ ക്രൂരമായി ഉപദ്രവിച്ചു. കൈയും കാലും ഓടിച്ച് ഇയാളെ സമീപമുള്ള ആശുപത്രിക്ക് മുന്നിൽ തള്ളി. ശേഷം സംഘത്തിന്റെ രണ്ട് പേർ ചേർന്ന് യുവതിയെ മറ്റൊരു കാറിൽ കയറ്റി. ഇവരാണ് യുവതിയെ ഉപദ്രവിച്ചത്.

തൃശൂരിൽ 17 വയസുള്ള വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമം

മാളയിൽ പോളിടെക്നിക്ക് വിദ്യാർഥിനിക്ക് നേരേ വധശ്രമം. പാറക്കടവ് സ്വദേശി ആര്യയ്ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മാള ഹോളി ഗ്രേസ് കോളേജിലെ പോളിടെക്നിക് വിദ്യാർഥിനിയാണ് ആര്യ. ബുധനാഴ്ച വൈകിട്ട് 4.15 ന് കോളജിന് പുറത്തുനിന്നെത്തിയ പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ ആണ് ആര്യയെ ആക്രമിച്ചത്.

ക്യാമ്പസിനുള്ളിലേക്ക് കടന്നുകയറിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതീയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആൽഫിനും വെട്ടേറ്റു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മാള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

English Summary:

A woman from Tiruppur was allegedly abducted from a lodge near the Thrissur KSRTC bus stand and assaulted by members of a contract gang posing as police officers. Investigators suspect the attack was allegedly arranged by her Male Friend’s wife.

Follow Us