ഒറ്റപ്പാലത്ത് പിടിയിലായ ഗുരുമൂർത്തി ഭീകരരുടെ റിക്രൂട്ടിങ് ഏജന്റ്; സിന​ഗോ​ഗ് ആക്രമണത്തിൽ ബന്ധമെന്ന് സംശയം

Gurumoorthy Arrest: തൃശൂർ സിറ്റി പൊലീസ് ഒറ്റപ്പാലത്തുനിന്ന് പിടികൂടിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാൾ പലതവണയായി 25000 രൂപ യഷിന് നൽകിയതായും പൊലീസ് കണ്ടെത്തി. ഗുരുമൂർത്തി എന്തിനാണ് ഒറ്റപ്പാലത്ത് കഴിഞ്ഞുവന്നത് എന്നതിൽ അ‌ന്വേഷണം പുരോഗമിക്കുകയാണ്.

ഒറ്റപ്പാലത്ത് പിടിയിലായ ഗുരുമൂർത്തി ഭീകരരുടെ റിക്രൂട്ടിങ് ഏജന്റ്; സിന​ഗോ​ഗ് ആക്രമണത്തിൽ ബന്ധമെന്ന് സംശയം

Gurumoorthy Arrest Suspect Allegedly Linked To Kochi Synagogue Attack

Published: 

16 Nov 2026 | 10:47 AM

പാലക്കാട്: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തി തൃശൂർ സിറ്റി പൊലീസ് ഒറ്റപ്പാലത്തുനിന്ന് പിടികൂടിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും ​ഗുരുമൂർത്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇയാൾ പലതവണയായി 25000 രൂപ യഷിന് നൽകിയതായും പൊലീസ് കണ്ടെത്തി. മുംബൈയിലെ ജൂത പൗരന്മാരുടെ വിവരങ്ങളും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും പകർത്തി അയച്ചതിനാണ് യഷ് അ‌റസ്റ്റിലായത്. ഗുരുമൂർത്തി- യഷ് ബന്ധം വ്യക്തമായതിന് പിന്നാലെ കൊച്ചിയിലെ സിന​ഗോ​ഗ് ആക്രമണക്കേസിലെ പ്രതിയായ എബിൻ പോളുമായും ​ഗുരുമൂർത്തിക്ക് ബന്ധമുണ്ട് എന്ന സംശയം ഉയർന്നിട്ടുണ്ട്.

എറണാകുളത്തെ സിനഗോഗ് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിൻ പോളിന്റെ അക്കൗണ്ടിലേക്ക് 2000 യുഎസ് ഡോളർ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. സിന​ഗോ​ഗ് ആക്രമണം തീവ്രവാദ സ്വഭാവമുള്ള കേസായി പരി​ഗണിച്ച് എബിൻ പോളിനെതിരെ യുഎപിഎ ചുമത്തുകയും അന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ( എൻഐഎ) ഏറ്റെടുക്കുയും ചെയ്തിരുന്നു.

ALSO READ: ചാല സ്വർണക്കവർച്ച: കാണാതായത് രണ്ട് കിലോ സ്വർണം, കിട്ടിയത് 448 ഗ്രാം; കവർച്ചയ്ക്ക് പിന്നിൽ പക

എബിൻ പോളിന്റെ പിന്നിൽ ആരാണ് എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ​തമിഴ്നാട് തിരുനെൽവേലി സ്വദേശി ​ഗുരുമൂർത്തി ഒറ്റപ്പാലത്ത് പിടിയിലാകുകയും ഇയാൾക്ക് യഷ് സിങ്ങുമായി ബന്ധമുണ്ട് എന്ന് തെളിയുകയും ചെയ്തത്. മുംബൈയിലെ ജൂതരുടെ വിവരങ്ങൾ ശേഖരിച്ചതിന് യഷ് സിങ്ങിന് പലതവണയായി ഗുരുമൂർത്തി 25,000 രൂപ പ്രതിഫലമായി നൽകി എന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ സിനഗോഗ് ആക്രമണത്തിലും ഗുരുമൂർത്തിയുടെ പങ്ക് സംശയിക്കപ്പെടുകയായിരുന്നു.

ഭീകരസംഘങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ​ഗുരുമൂർത്തിയാണെന്ന ഗുരുതര കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. മുംബൈയിൽ ഏറെക്കാലം ഫോട്ടോ​ഗ്രാഫറായി പ്രവർത്തിച്ച് ഇയാൾ ശൃംഖല വിപുലമാക്കി. നാലുമാസം മുൻപാണ് താൻ ഒറ്റപ്പാലത്ത് വന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ​ഗുരുമൂർത്തി കേരളത്തിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ കണക്കെഴുത്തു ജോലികളുമായി കഴിഞ്ഞിരുന്ന ഗുരുമൂർത്തിയെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാൾ എന്തിനാണ് ഇവിടെ കഴിഞ്ഞുവന്നത് എന്നതിൽ അ‌ന്വേഷണം പുരോഗമിക്കുകയാണ്. മും​ബൈയിലെ താമസ സമയത്താണ് ഗുരുമൂർത്തി ബിഷ്ണോയ് ഗ്യാങ്ങുമായി ചേരുന്നത്. ഒറ്റപ്പാലത്തുനിന്ന് അ‌റസ്റ്റിലായ ഗുരുമൂർത്തിയെ ഉദുമൽപേട്ടിലെ വീട്ടിലെത്തിച്ചു പൊലീസ് തെളിവെടുത്തു.

ഗുരുമൂർത്തിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആറ് ബാങ്ക് അക്കൗണ്ടുകളാണ് ​ഗുരുമൂർത്തിയുടെ കൈവശമുള്ളത്. ഇതിലെ പണമിടപാടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ടെല​ഗ്രാം ആപ്പ് വഴിയാണ് പ്രതികൾ ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നത് എന്നാണ് കണ്ടെത്തൽ. മുംബൈയിൽ പിടിയിലായ യഷ് സിങ്ങിനെ പിന്നീട് തൃശ്ശൂരിൽനിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. ഗുരുമൂർത്തിയെ ചുറ്റിപ്പറ്റി കൂടുതൽ അ‌ന്വേഷണങ്ങൾ നടക്കുകയാണ്.

English Summary

Gurumoorthy, a native of Tamil Nadu who was apprehended in Ottapalam by the Thrissur City Police for his alleged links to the Lawrence Bishnoi gang (which had plotted to shoot and kill Bollywood actor Tiger Shroff) has been found to have close ties with Yash Singh, an individual recently arrested in Mumbai. Consequently, suspicions have emerged regarding a potential connection between Gurumoorthy and Ebin Paul, an accused in the case involving the attack on a synagogue in Kochi.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ