Guruvayur – Madurai Express: ആശ്വാസം; ഗുരുവായൂർ – മധുര എക്സ്പ്രസിന് ഈ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ്, സമയക്രമം
Guruvayur - Madurai Express Stop At Perinad Station: പുതിയ മാറ്റം പ്രദേശത്തെ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുരൈ - ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) രാവിലെ 11.18 നാണ് പെരിനാട് സ്റ്റേഷനിൽ എത്തിച്ചേരുക.
തിരുവനന്തപുരം: കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനിൽ പുതുതായി അനുവദിച്ച ഗുരുവായൂർ – മധുര എക്സ്പ്രസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പുതിയ മാറ്റം പ്രദേശത്തെ യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എംപി, എം മുകേഷ് എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) രാവിലെ 11.18 നാണ് പെരിനാട് സ്റ്റേഷനിൽ എത്തിച്ചേരുക. തുടർന്ന് 11.19 ന് പുറപ്പെടും. മടക്കയാത്രയിൽ ഗുരുവായൂർ – മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) രാത്രി 07.53 ന് പെരിനാട് എത്തിച്ചേരും. തുടർന്ന് 07.54 ന് പുറപ്പെടും. ഒരു മിനിറ്റ് മാത്രമാണ് ട്രെയിൻ സ്റ്റേഷനിൽ നിർത്തുക. ദീർഘനാളത്തെ യാത്രക്കാരുടെ ആവശ്യത്തിലൊന്നാണ് സാധ്യമായിരിക്കുന്നത്.
അടുത്തിടെ ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. 12082 നമ്പർ തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസാണ് ഒക്ടോബർ 10-ാം മുതൽ ചങ്ങനാശ്ശേരിയിൽ നിർത്തി തുടങ്ങിയത്. മടക്കയാത്രയിലും 12081 നമ്പർ കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശ്ശേരിയിൽ നിർത്തും.
Flagged off the additional stoppage of Train No. 16328 Guruvayur – Madurai Express at Perinad Railway Station, Kollam.
This new halt will enhance regional connectivity and ensure greater travel convenience for passengers in the area.@RailMinIndia @RajeevRC_X#VikasitaKeralam pic.twitter.com/JRuUt6BKSb
— George Kurian (@GeorgekurianBjp) October 22, 2025