AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും

Guruvayur temple records 245 weddings on January 25: ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാത്ത രീതിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്നും എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

Guruvayoor weddings; വീണ്ടും ​വരുന്നു ഗുരുവായൂരിൽ ഒറ്റ ദിവസം റെക്കോഡ് കല്യാണങ്ങൾ, പല ചടങ്ങുകളും വെട്ടിച്ചുരുക്കും
ഗുരുവായൂർ ക്ഷേത്രം Image Credit source: Facebook
Aswathy Balachandran
Aswathy Balachandran | Published: 22 Jan 2026 | 09:44 PM

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വരാനിരിക്കുന്ന ജനുവരി 25 ഞായറാഴ്ച റെക്കോർഡ് വിവാഹങ്ങൾ നടക്കും. അന്നേദിവസം 245 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത്. അഭൂതപൂർവ്വമായ തിരക്ക് കണക്കിലെടുത്ത് ഭക്തർക്കും വിവാഹസംഘങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പുലർച്ചെ 4 മണി മുതൽ തന്നെ ചടങ്ങുകൾ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പല ക്രമീകരണങ്ങളും നടപ്പിലാക്കിയ്ട്ടുണ്ട്. കൂടാതെ ചടങ്ങുകളും വെട്ടിച്ചുരുക്കി.

 

ക്രമീകരണങ്ങൾ നിബന്ധനകൾ

 

  • താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. ചടങ്ങുകൾ വേഗത്തിലാക്കാൻ കൂടുതൽ ക്ഷേത്രം കോയ്മമാരെ മണ്ഡപങ്ങളിൽ നിയോഗിക്കും.
  • ക്ഷേത്രം കിഴക്കേ നട പൂർണ്ണമായും വൺവേ ആക്കി മാറ്റും. ഭക്തരെ ഒരു ദിശയിലൂടെ മാത്രം കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

ALSO READ: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ

  • വധൂവരന്മാരടങ്ങുന്ന സംഘം നേരത്തെയെത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. ഇവർക്ക് ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ടാകും.
  • ഊഴമെത്തുമ്പോൾ വധൂവരന്മാരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ചടങ്ങുകൾ നടത്താം.
  • വധൂവരന്മാർക്കും ഫോട്ടോഗ്രാഫർമാർക്കും പുറമെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ.
  • വിവാഹം കഴിഞ്ഞാലുടൻ വിവാഹസംഘം തെക്കേ നട വഴി പുറത്തേക്ക് പോകണം. ഒരു കാരണവശാലും കിഴക്കേ നട വഴി മടങ്ങാൻ അനുവദിക്കില്ല.
  • വിവാഹ മണ്ഡപത്തിന് സമീപം ദേവസ്വം പ്രത്യേക മംഗളവാദ്യസംഘത്തെ നിയോഗിക്കും.
  • ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാത്ത രീതിയിൽ സൗകര്യങ്ങൾ ഒരുക്കുമെന്നും എല്ലാവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ഭാരവാഹികൾ അറിയിച്ചു.