New Year 2026 Bevco Timing: കുപ്പിയും മിസ്സാകില്ല! ബാറുകള്‍ ഈ സമയം വരെ പ്രവര്‍ത്തിക്കും
December 31 Bar Timings in Kerala: പ്രവര്‍ത്തന സമയം നീട്ടിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടെ ബാറുകളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കോഴിക്കോട്: 2026 നെ വരവേല്‍ക്കാന്‍ മറ്റ് സംസ്ഥാനങ്ങളോടും രാജ്യങ്ങളോടുമൊപ്പം കേരളവും തയാറായി കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണയും നടത്തപ്പെടുന്നത്. ആഘോഷങ്ങളില്‍ മലയാളികള്‍ എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്ന മദ്യം കിട്ടില്ലേ എന്ന ആശങ്കയും ഉണ്ടാകില്ല, കാരണം സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു.
പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ നീട്ടി. ഡിസംബര്‍ 31 ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ സംസ്ഥാനത്ത് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
11 മണി വരെയാണ് നിലവില്‍ പ്രവര്‍ത്തന സമയം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സമയം നീട്ടിനല്‍കണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. വിവിധ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷ പരിപാടികളും ടൂറിസം മേഖലയിലെ തിരക്കും കണക്കിലെടുത്താണ് സമയം നീട്ടണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടത്.




Also Read: Kochi New Year 2026 Celebration: മെട്രോ, വാട്ടര്‍ മെട്രോ, ഇ ഫീഡര്‍ ബസ്…ആഘോഷം കഴിഞ്ഞ് വേഗം മടങ്ങാം
പ്രവര്‍ത്തന സമയം നീട്ടിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്കിടെ ബാറുകളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെങ്കില്‍ ബാറുകള്‍ ഉടന്‍ തന്നെ പൂട്ടിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.