Happy New Year 2026: പുതുവര്‍ഷത്തെ വരവേറ്റ് ലോകം; ആഘോഷത്തില്‍ നീരാടി മലയാളികളും
New Year 2026 Celebrations in Kerala: ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. ഗലാ ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് ഒരുക്കിയെ പാപ്പാഞ്ഞി സിനിമാ താരം ഷൈന്‍ നിഗം ഉദ്ഘാടനം ചെയ്തു.
ആഘോഷവും ആരവുമായി 2026നെ വരവേറ്റ് ലോകം. 2025നെ അതിവിപുലമായ പരിപാടികളോടെയാണ് മലയാളികളും യാത്രയാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത സുരക്ഷയോടെ പുതുവത്സരാഘോഷ പരിപാടികള്‍ നടന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ആഘോഷ പരിപാടികള്‍ ഇത്തവണ നടന്നു. കൊച്ചിക്ക് പുറമെ തിരുവനന്തപുരം പാപ്പാഞ്ഞിയെ കത്തിച്ചാണ് ന്യൂയര്‍ ആഘോഷിച്ചത്.
ഫോര്‍ട്ട് കൊച്ചിയില്‍ ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. ഗലാ ഡി ഫോര്‍ട്ട് കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് ഒരുക്കിയെ പാപ്പാഞ്ഞി സിനിമാ താരം ഷൈന്‍ നിഗം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞി പരേഡ് മൈതാനത്താണ് ഒരുക്കിയത്.
തിരുവനന്തപുരത്ത് വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ നേതൃത്വത്തിലാണ് പാപ്പാഞ്ഞി. 40 അടി ഉയരത്തിലാണ് ഇവിടുത്തെ പാപ്പാഞ്ഞി നിര്‍മാണം. പാപ്പാഞ്ഞി ഇല്ലെങ്കിലും കോഴിക്കോടും അതിംഗഭീരമായ പരിപാടികള്‍ നടന്നു.
Also Read: Happy New Year 2026 Wishes: 2026 അടിപൊളിയാകും; പുത്തന്‍ ആശംസ കൊണ്ടാകട്ടെ തുടക്കം
കിരിബാത്തിയാണ് ആദ്യമായി പുതുവര്‍ഷത്തെ വരവേറ്റത്. ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കുന്നതിന് 8 മണിക്കൂര്‍ മുമ്പാണ് ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന ഇവിടെ പുതുവര്‍ഷത്തെ വരവേറ്റത്. ഇതിന് ശേഷം പുതുവര്‍ഷമെത്തുന്നത് ന്യൂസിലാന്‍ഡിലെ ചാഥം ദ്വീപിലാണ്.
ന്യൂസിലാന്‍ഡിലെ ചാഥം ദ്വീപിന് പിന്നാലെ ഓസ്‌ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളെ പുതുവര്‍ഷം പുണര്‍ന്നു. ശേഷം ഫിജി, റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും പുതുവര്‍ഷം ആഘോഷിച്ചു. ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് യുഎസിലെ ബേക്കര്‍ ദ്വീപിലാണ്, ഇവിടെ ജനവാസമില്ല.