AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: മാറ്റമില്ലാതെ മഴ, പ്രളയത്തിനും സാധ്യത, അഞ്ചിടങ്ങളിൽ റെഡ് അലർട്ട്

Red alert in five districts: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നദീതീരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം.

Kerala Rain alert: മാറ്റമില്ലാതെ മഴ, പ്രളയത്തിനും സാധ്യത, അഞ്ചിടങ്ങളിൽ റെഡ് അലർട്ട്
Kerala Rain AlertImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 16 Jun 2025 | 05:22 PM

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട് ഉള്ളത്.

ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് എന്ന ജില്ലകളിൽ ഇന്നും, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ഉണ്ട്. സംസ്ഥാനത്തെ വിവിധ നദികളിൽ മഴയെ തുടർന്ന് കൂടുതൽ വെള്ളം എത്താൻ സാധ്യതയുള്ളതിനാൽ പ്രളയ സാധ്യതയുടെ മുന്നറിയിപ്പും അധികൃതർ നൽകി. പ്രളയ സാധ്യത മുന്നിൽക്കണ്ട് അതി തീവ്ര ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ അത് ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ള വരും മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

 

സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളിൽ ഓറഞ്ച് മഞ്ഞ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ ഉള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നദീതീരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. ഒരു കാരണവശാലും മഴക്കാലത്ത് അപകടകരമായ രീതിയിൽ വെള്ളമുള്ളപ്പോൾ കുളിക്കാൻ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ ശ്രമിക്കരുത്. അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാനും തയ്യാറാകണം.