AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാ​ഗ്രതാ നിർദ്ദേശം

Ponmudi Dam Opened: അതിശക്തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി കൂടിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംവരണശേഷിയിൽ എത്തിയിരുന്നു.

Kerala Rain Alerts : ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാ​ഗ്രതാ നിർദ്ദേശം
Panniyar DamImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 16 Jun 2025 19:07 PM

തിരുവനന്തപുരം: കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ പൊന്മുടി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടർ 20 അടിയാണ് ഉയർത്തിയത്. ഇതോടെ പന്നിയാർ പുഴയുടെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ കാണാത്തതോടെ ജില്ലയിലെ അണക്കെട്ടുകൾ നേരത്തെ തുറന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം തുറക്കുന്ന നാലാമത്തെ അണക്കെട്ടാണ് ഇത്.

അതിശക്തമായ മഴയെ തുടർന്ന് പന്നിയാർ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തമായി കൂടിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംവരണശേഷിയിൽ എത്തിയിരുന്നു. ഇതിനൊപ്പം മഴ തുടരുന്നതും കൂടി കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതന്റെ ഭാഗമായി ഇപ്പോൾ അണക്കെട്ട് തുറന്നത്. ഇന്ന് വൈകുന്നേരം ആണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ ഒരു സെക്കൻഡിൽ 15,000 ലിറ്റർ വെള്ളമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത്.

Also Read: Iran Israel Conflict: കൊടുമ്പിരി കൊണ്ട് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ബങ്കറില്‍ ഒളിച്ച് ഖമേനിയും കുടുംബവും?

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്തമാവുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്.
പന്നിയാർ ഇലക്ട്രിക് പ്രോജക്റ്റിന്റെ ഭാഗമായുള്ള ഈ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 707.75 അടിയാണ്. ഇപ്പോൾ 706.2 അടി വെള്ളമാണ് ഡാമിൽ ഉള്ളത്. കഴിഞ്ഞ മെയ് 29ന് ശക്തമായ മഴയെ തുടർന്ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയർത്തിയിരുന്നു. ഇപ്പോൾ പൊന്മുടിക്ക് പുറമേ കല്ലാർകുട്ടി മലങ്കര പാമ്പ്ല അണക്കെട്ടുകളും തുറന്നിരിക്കുകയാണ്.