Cashew Development Corruption: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിലെ കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Cashew Development Corruption: പിണറായി വിജയൻ സർക്കാർ മൂന്നുതവണ അനുമതി നിഷേധിച്ചതിനാൽ ആണ് ഇപ്പോൾ സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സിബിഐ കണ്ടെത്തിയിരിക്കുന്നത് നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ മാത്രമാണെന്നും അതിനാലാണ് ആർ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതെന്നും ആണ് എൽഡിഎഫ് സർക്കാർ ഇതിൽ നൽകുന്ന വിശദീകരണം............

Kerala High Court
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ കോടതിയലക്ഷ്യ ഹർജികൾ കോടതി ഇന്നും പരിഗണിക്കുമെന്ന് റിപ്പോർട്ട്. ഐഎൻഡിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള അനുമതി അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശം നിലനിർത്തി കൊണ്ടാണ് പ്രോസിക്യൂഷൻ നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. കോടതിയുടെ സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടി വന്നത് എന്ന രീതിയിൽ ഉത്തരവിറക്കിയതിനാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ:ആ അഞ്ചു പേര്‍ എവിടെ? കേരളത്തിന്റെ നോവായി കള്ളാടി; ഇന്ന് പൂര്‍ണ പരിശോധന
അതേസമയം പിണറായി വിജയൻ സർക്കാർ മൂന്നുതവണ അനുമതി നിഷേധിച്ചതിനാൽ ആണ് ഇപ്പോൾ സതീശൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സിബിഐ കണ്ടെത്തിയിരിക്കുന്നത് നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ മാത്രമാണെന്നും അതിനാലാണ് ആർ ചന്ദ്രശേഖരനെ അടക്കം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതെന്നും ആണ് എൽഡിഎഫ് സർക്കാർ ഇതിൽ നൽകുന്ന വിശദീകരണം. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടതികളുടെ അഴിമതിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ അന്വേഷണത്തിലേക്ക് എത്തിയത് അന്വേഷണത്തിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികളെ വിചാരണ ചെയ്യുന്നതിനുള്ള ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി നൽകാൻ മുൻ സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ അതിനുള്ള അനുമതി നൽകിയിരിക്കുന്നത്.
കൂടാതെ പ്രതികൾക്ക് സുപ്രീംകോടതിയെ സമീപിക്കാം എന്ന ഭാഗം ഉത്തരവിൽ നിന്നും ഒഴിവാക്കിയത് റിപ്പോർട്ട്. 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി എന്നാണ് കേസിൽ പരാമർശം.
ENGLISH SUMMARY
The court will reportedly consider the contempt of court petitions in the Cashew Development Corporation corruption case today. The court will again consider the government order granting permission to prosecute the accused, including INDUC leader R. Chandrasekharan.The prosecution has currently granted permission, retaining the government’s right to approach the Supreme Court against the High Court’s order.