Hindustani Awam Morcha: കേരളം ലക്ഷ്യം വെച്ച് ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ഒപ്പം കൂടി ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം
Hindustani Awam Morcha: ജെഎസ്എസിലെ പ്രൊഫ എ.വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു.....

Hindustani Awam Morcha
കൊച്ചി: കേരളം ലക്ഷ്യം വെച്ച് ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി എത്തിയിരിക്കുന്നു.എന്‍ഡിഎയുടെ പ്രധാന ഘടകകക്ഷിയായ കേന്ദ്രമന്ത്രി ജിതന്‍ റാം മഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം പാര്‍ട്ടിയാണ് ഉത്തരേന്ത്യയ്ക്ക് പിന്നാലെ കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍)-ഹം ൽ ജെഎസ്എസിലെ പ്രൊഫ എ.വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഇതിനോടകം ലയിച്ചു.
ജെഎസ്എസിലെ പ്രൊഫ എ.വി താമരാക്ഷന്‍ വിഭാഗവും കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍, റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് ഷെറീഫ് ബാബു എന്നിവരുടെ നേതൃത്വത്തിലുളള വിഭാഗവും ഹം പാര്‍ട്ടിയില്‍ ലയിച്ചു. ലയനത്തിന് പിന്തുണയുമായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും. എറണാകുളത്തെ ഹോട്ടല്‍ റിണൈ കൊച്ചി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലായിരുന്നു പ്രൊഫ. എ. വി താമരാക്ഷന്റെയും മാത്യു സ്റ്റീഫന്റെയും നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരും ഹം പാര്‍ട്ടിയില്‍ ലയിച്ചത്.
ചടങ്ങിൽ വച്ച് ഹംപാർട്ടിയുടെ വെബ്സൈറ്റിന്റെ ലോഞ്ചിങ്ങും അംഗത്വ വിതരണ ക്യാമ്പയിനും രാജേഷ് കുമാർ പാണ്ഡേ നിർവഹിച്ചു. വരും നാളുകളിൽ കേരള രാഷ്ട്രീയത്തിൽ ഹം പാർട്ടി നിർണായ ശക്തിയായി മാറും എന്നാണ് പ്രൊഫസർ എ വി താമരാക്ഷൻ പറഞ്ഞത്. പാർട്ടി സാധാരണക്കാരുടെയും കർഷകരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എപ്പോഴും മുന്നിൽ ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി 10 മുതൽ ഫെബ്രുവരി 10 വരെ കാസർകോട് നിന്നും തിരുവനന്തപുരം വരെ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി സുബിഷ് വാസുദേവ് അറിയിച്ചു.