KSRTC Bus: ഇത് ചരിത്രം! കെ.എസ്.ആർ.ടി.സിക്ക് അങ്കമാലിക്കാരന്റെ വക ഒരു ബസ് ഫ്രീ
KSRTC Gets a Bus As Donation: ഇന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ (കെഎസ്ആർടിസി) സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിവസമായിരുന്നു. ഒരു സ്വകാര്യ വ്യക്തി കെഎസ്ആർടിസിക്ക് ഒരു ബസ് സ്പോൺസർ ചെയ്തിരിക്കുകയാണ്. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ ആവശ്യമായി വരുന്ന 40 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ (കെഎസ്ആർടിസി) സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിവസമായിരുന്നു. ഒരു സ്വകാര്യ വ്യക്തി കെഎസ്ആർടിസിക്ക് ഒരു ബസ് സ്പോൺസർ ചെയ്തിരിക്കുകയാണ്. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ ആവശ്യമായി വരുന്ന 40 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയത്. ഇതൊരു മികച്ച തുടക്കമാണെന്നും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരട്ടെ എന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന്റെ നിയോജകമണ്ഡലമായ അങ്കമാലിയിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തി വരുന്ന ആളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട ജോസ് പുതിയ ബസ് വാങ്ങി നൽകാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെ ആയിരുന്നു. തുടർന്ന് റോജി എം ജോൺ ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിനെ അറിയിച്ചു. തുടർന്നാണ് നേരിട്ട് എത്തി തുക കൈമാറാം എന്ന തീരുമാനം ഉണ്ടായത്.
Also Read: ടെക്നോപാർക്ക് യാത്രക്കാർക്ക് മെട്രോ ലാഭമോ? ടിക്കറ്റ് നിരക്ക് പറയും ഉത്തരം
താൻ സ്പോൺസർ ചെയ്യുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസിന്റെ ആവശ്യം. വിനോദസഞ്ചാര മേഖലയായ അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ഒരു ബസ് റൂട്ട് വേണമെന്നും ജോസ് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം മന്ത്രി ജോണും ഉയർത്തിയിട്ടുണ്ട്. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്താമെന്ന് ഉറപ്പ് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ നൽകി.
നേരത്തെ കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങുന്നതിനുള്ള തുക സംഭാവന ചെയ്തിരുന്നു. അതൊരു സ്ഥാപനമാണ് ഇത്തരത്തിൽ ബസ് വാങ്ങുന്നതിന് പണം നൽകിയത് എങ്കിൽ ഇപ്പോൾ ഒരു വ്യക്തിയാണ് ബസ് സ്പോൺസർ ചെയ്തിരിക്കുന്നത്. അന്ന് ആ തുക തെറ്റു ഗതാഗത വകുപ്പ് മന്ത്രി ഇതേ മാതൃകയിൽ കൂടുതൽ പേർ മുന്നോട്ടു വരുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നു. നിലവിൽ സ്വകാര്യ ബസ്സുകൾ റീ ബ്രാൻഡ് ചെയ്ത് കെഎസ്ആർടിസി ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് തങ്ങളുടെ ബസ് കെഎസ്ആർടിസിക്ക് നൽകാൻ താല്പര്യമുണ്ടെങ്കിൽ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തവണത്തെ ശബരിമല സീസണിൽ കൂടുതൽ സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഇത്തരത്തിൽ ഉപയോഗപ്പെടുത്തും.
English Summary
Today was a historic day for the Kerala State Road Transport Corporation -KSRTC. A private individual has sponsored a bus for the corporation. Jose, a native of Mookkannoor in Angamaly, donated the 40 lakh required to purchase the new bus.