5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pappanamcode Fire : പാപ്പനംകോട്ടെ തീപിടുത്തം കൊലപാതകം? കൊല്ലപ്പെട്ടവരിൽ ഒരാൾ പുരുഷൻ; അന്വേഷണം

Pappanamcode Fire Murder Conspiracy : തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഏജൻസിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയേറുന്നു. തീപിടുത്തത്തിൽ മരിച്ച വൈഷ്ണയ്ക്കൊപ്പം കണ്ടെത്തിയ പുരുഷൻ്റെ മൃതദേഹം വൈഷ്ണയുടെ ഭർത്താവ് ബിനുവിൻ്റേതാണെന്നാണ് പ്രാഥമിക നിഗമനം. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Pappanamcode Fire : പാപ്പനംകോട്ടെ തീപിടുത്തം കൊലപാതകം? കൊല്ലപ്പെട്ടവരിൽ ഒരാൾ പുരുഷൻ; അന്വേഷണം
പാപ്പനംകോട് തീപിടുത്തം (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 04 Sep 2024 11:07 AM

പാപ്പനംകോട് ഇൻഷുറൻസ് ഏജൻസിയുടെ ഓഫീസിലുണ്ടായ തീപിടുത്തം കൊലപാതകമെന്ന സംശയത്തിൽ പോലീസ്. രണ്ട് സ്ത്രീകളാണ് തീപിടുത്തത്തിൽ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഇവരിൽ ഒരാൾ പുരുഷനാണെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച വൈഷ്ണയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വൈഷ്ണയ്ക്കൊപ്പം മരിച്ചയാൾ ആരെന്നതാണ് നിലവിൽ ഉയരുന്ന ചോദ്യം. സ്ഥാപനത്തിൽ ഇൻഷുറൻസ് സേവനത്തിനെത്തിയ ആളാണോ വൈഷ്ണയുടെ ഭർത്താവാണോ എന്നത് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. വൈഷ്ണയുമായി പിണക്കത്തിലായിരുന്ന ഭർത്താവ് ബിനു കുമാർ ഇടക്കിടെ ഓഫീസിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരമാണ് നിർണായകമായത്. ഇതോടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനോ ബന്ധപ്പെടാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്.

വൈഷ്ണയും ഭർത്താവ് ബിനുവും കഴിഞ്ഞ ആറ് വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും തമ്മിൽ ഇടക്കിടെ വാക്കുതർക്കങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. കുറച്ച് നാൾ മുൻപ് ബിനു ഓഫീസിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിനൽകുകയും ചെയ്തിരുന്നു.

Also Read : Pappanamcode fire accident: പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടുപേർ മരിച്ചു

വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനു തീകൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തീപിടുത്തമുണ്ടാവുന്നതിന് തൊട്ടുമുൻപ് ഒരാൾ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. ഇത് ബിനുവാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ തിരികെ ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ല. നരുവാമൂട്‌ സ്വദേശിയായ ബിനുവിനെ നാട്ടിൽ നിന്നും കണ്ടെത്താനായിട്ടില്ല.

സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണയെന്ന് സംശയിക്കാവുന്ന ഇന്ധനത്തിൻ്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം ഒരു കത്തിയും കണ്ടെത്തിയിരുന്നു. കത്തിയിൽ രക്തത്തിൻ്റെ അംശം ഇല്ല. ഡിഎൻഎ ഫലമാണ് ഇനി നിർണായകമാവുക. വൈഷ്ണയ്ക്കൊപ്പം മരിച്ചത് ബിനു തന്നെയാണോ എന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമാകും. ഇതാരെന്നറിഞ്ഞാൽ മാത്രമേ കൊലപാതക കാരണമടക്കം മറ്റ് വിവരങ്ങൾ കണ്ടെത്താനാവൂ.

പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കുളത്തിന് സമീപത്തെ വാടകവീട്ടിലാണ് നാല് വർഷമായി വൈഷ്ണ താമസിക്കുന്നത്. അമ്മയ്ജ്മ് മക്കളും സഹോദരൻ വിഷ്ണുവും ഇതേ വീട്ടിലാണുള്ളത്. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയുടെ ഏജന്റ് ബിമണി നടത്തിയിരുന്ന ഓഫീസാണ് തീപിടുത്തത്തിൽ നശിച്ചത്. ഇവിടെ ഏഴ് വർഷം മുൻപാണ് വൈഷ്ണ ജോലിക്ക് കയറിയത്. രണ്ട് മക്കളുണ്ട്. ആറാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും.

Latest News