Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവു കേസ്; റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസയച്ച് എക്സൈസ്

Hybrid Ganja case: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്നാണ് തസ്ലിമ സുൽത്താന (ക്രിസ്റ്റീന) ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.

Hybrid Ganja Case: ഹൈബ്രിഡ് കഞ്ചാവു കേസ്; റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസയച്ച് എക്സൈസ്

തസ്ലിമ സുൽത്താന, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി

Published: 

25 Apr 2025 | 06:42 AM

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ് അയച്ച് എക്സൈസ്. ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസയച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച എല്ലാവരും ഹാജരാകണം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്നാണ് തസ്ലിമ സുൽത്താന (ക്രിസ്റ്റീന) ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. പിന്നാലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ വ്യാഴാഴ്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ALSO READ: ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളെ രക്ഷിച്ചത്’; ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്കെന്ന് മലയാളി കുടുംബം

തസ്ലിമ സുൽത്താന റിയാലിറ്റി അവതാരകനുമായി പണമിടപാട് നടത്തിയതായി അന്വേഷണത്തിൽ എക്സൈസ് കണ്ടെത്തി. തുടർന്ന് അന്വേഷണം കൊച്ചിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ മോഡലിലേക്കും നീണ്ടു.പെൺവാണിഭ ഇടപാടുകൾ ഇതിന് പിന്നിലുണ്ടോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

യുവതിയായ മോഡലിന് സിനിമാ മേഖലയിലും ബന്ധമുണ്ട്. ഇവർ മുഖേന പല പെൺകുട്ടികളെയും തസ്ലിമ പ്രമുഖർക്ക് എത്തിച്ച് കൊടുത്തതായാണ് വിവരം. തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന തരത്തിൽ പലരുടെയും നമ്പറുകളുണ്ട്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍