AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hybrid Ganja: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Karippuar Hybrid Ganja Case: അബുദാബിയില്‍ നിന്നും നാട്ടിലെത്തിച്ചതാണ് കഞ്ചാവ്. എന്നാല്‍ കഞ്ചാവെത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് കഞ്ചാവ് കരിപ്പൂരെത്തിയത്.

Hybrid Ganja: കരിപ്പൂരില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം Image Credit source: Social Media
shiji-mk
Shiji M K | Published: 13 May 2025 12:48 PM

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റിലായി. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍, തലശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു എന്നിവര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

അബുദാബിയില്‍ നിന്നും നാട്ടിലെത്തിച്ചതാണ് കഞ്ചാവ്. എന്നാല്‍ കഞ്ചാവെത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് കഞ്ചാവ് കരിപ്പൂരെത്തിയത്.

ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. 14 കവറുകളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് എത്തിച്ചയാളില്‍ നിന്നും ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും.

സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പരിസരിത്ത് ഇരുവരെയും കണ്ട പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവിന്റെ വിവരം ലഭിച്ചത്. പോലീസിനെ കണ്ടതോടെ കഞ്ചാവ് എത്തിച്ചയാള്‍ ടാക്‌സില്‍ രക്ഷപ്പെട്ടു. ട്രോളി ബാഗ് കാറില്‍ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു.

Also Read: Bevco Shift System: ബെവ്കോ ഔട്ട്ലെറ്റുകളിൽ ജീവനക്കാർക്കായി ഷിഫ്റ്റ്, കാസർകോട് ആരംഭിച്ചു

ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം വിവിധ ഇടങ്ങളിലേക്ക് ദീര്‍ഘിപ്പിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.