AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nanthancode Mass Murder Case: നന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ

Nanthancode Mass Murder Case Updates: തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 2017 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ജിന്‍സണ്‍ പിതാവ് പ്രൊഫ. രാജ തങ്കം, മാതാവ് ജോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Nanthancode Mass Murder Case: നന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ
നന്തന്‍കോട് കൂട്ടക്കൊലപാതകംImage Credit source: Social Media
shiji-mk
Shiji M K | Updated On: 12 May 2025 14:26 PM

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസ് പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ ശിക്ഷാവിധി നാളെ. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയുമാണ് ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. 2017 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ജിന്‍സണ്‍ പിതാവ് പ്രൊഫ. രാജ തങ്കം, മാതാവ് ജോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അച്ഛന്‍ വഴക്ക് പറഞ്ഞതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. പ്രതി ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കമ്പ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയെന്നും അത് കാണണമെന്നും പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കസേരയിലിരുത്തി ആദ്യം അമ്മയെയാണ് പ്രതി മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. ശേഷം സഹോദരിയെയും അച്ഛനെയും ഇതുപോലെ ചെയ്തു. കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ലളിതയെയും സമാനമായ രീതിയിലായിരുന്നു കൊലപ്പെടുത്തിയത്.

Also Read: Kerala Monsoon 2025; മൺസൂൺ നേരത്തെ: മെയ് 27ന് കേരളത്തിലെത്താൻ സാധ്യത

അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ കൊലപ്പെടുത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി ലളിതയെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.