Idukki Double Murder Case: മരത്തിൽ കയറിയിരുന്ന് പോലീസിനെ നിരീക്ഷിച്ച സജി; അമ്മയും മകനും നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
Idukki Double Murder Case Update:കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം കഴിഞ്ഞതിനുശേഷം നീങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മരം കയറുന്നതിൽ പ്രഗൽഭനായ പ്രതി പോലീസിന്റെ ഓരോ നീക്കങ്ങളും......

Saji,പ്രതീകാത്മക ചിത്രം
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മൂത്ത മകന്റേയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട സമൂഹത്തിൽ ഇളയ മകൻ സജി പിടിയിൽ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം കഴിഞ്ഞതിനുശേഷം നീങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മരം കയറുന്നതിൽ പ്രഗൽഭനായ പ്രതി പോലീസിന്റെ ഓരോ നീക്കങ്ങളും മരത്തിന്റെ മുകളിൽ കയറിയിരുന്നുകൊണ്ട് നിരീക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ആ സമയത്ത് പ്രതിയായ സജിയെ സമീപപ്രദേശങ്ങളിൽ കണ്ടിരുന്നുവെന്ന് അവിടെയുള്ള ആളുകൾ പറഞ്ഞിരുന്നു. എന്നാൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. മരം കയറുന്നതിൽ വിദഗ്ധനായ പ്രതി മുകളിൽ കയറിയിരുന്ന് എല്ലാം നിരീക്ഷിക്കുകയായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. സജി പിടിയിൽ ആകുന്നതിനു മുമ്പ് വരെ ഡോഗ് സ്ക്വാഡ്, ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് വീടിനടുത്തുള്ള വഴിയിലൂടെ നടന്നുവന്നാണ് സജി പോലീസിൽ പിടി കൊടുക്കുന്നത്. പിടിയിലാകും എന്ന ഉറപ്പിന്റെ പുറത്തായിരിക്കാം സജിയുടെ ഈ നീക്കം എന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തെക്കുറിച്ച് തനിക്ക് പറ്റിപ്പോയി എന്നായിരുന്നു സജിയുടെ പ്രതികരണം. സ്വത്തു തർക്കവും മാനസിക പീഡനവും ആണ് കൊലയിലേക്ക് നയിച്ചത് എന്നും പ്രതിയുടെ മൊഴി എന്ന് പോലീസ് പറയുന്നു.
വിവാഹം കഴിക്കാൻ തടസ്സം
വിവാഹം കഴിക്കാൻ സഹോദരൻ റെജി തടസ്സം നിന്നു, പിതൃത്വത്തെ ചൊല്ലി തർക്കം ഉണ്ടായി ഇതെല്ലാം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരൻ റെജിയിൽ നിന്നും നിരന്തരമായി പിതൃത്വത്തെ ചൊല്ലിയുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മാത്യുവിന്റെ മകൻ അല്ല സജി എന്ന് പറഞ്ഞ് നിരന്തരം ആക്ഷേപിച്ചിരുന്നതായാണ് സജി പോലീസിനോട് പറഞ്ഞത്. ഇത് സജിക്ക് വലിയ രീതിയിലുള്ള മാനസിക വിഷമത്തിനും സഹോദരനോടുള്ള പകയ്ക്കും കാരണമായി. അതേസമയം സഹോദരനും അമ്മയും സജിയിൽ നിന്ന് നേരിട്ടത് കടുത്ത ക്രൂരതകളാണ്. മദ്യപിച്ചെത്തിയ സജി സഹോദരനെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത മേരിയെ മുഖത്ത് ആഞ്ഞടിച്ചു. ശേഷം എടുത്തറിയുകയും മൂക്കിനിടിച്ച് ചെയ്തെന്നും പോലീസ് റിപ്പോർട്ട്. പിടിക്കപ്പെടാതിരിക്കാൻ രണ്ടുദിവസമാണ് മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിൽ ഒളിപ്പിച്ചത്.
അമ്മയുടെ മുഖത്ത് പലതവണ അടിച്ചതിനു ശേഷമാണ് കൊലപ്പെടുത്തിയത്. ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം രാത്രിയാണ് പറമ്പിൽ കുഴിച്ചുമൂടിയത്. തുടർന്ന് വീട് വൃത്തിയാക്കി തുണികളെല്ലാം കത്തിച്ചു. മാത്രമല്ല ആർക്കും സംശയം തോന്നാതിരിക്കാൻ സജി ജോലിക്കും പതിവുപോലെ പോയിക്കൊണ്ടിരുന്നു. പ്രതി തനിച്ചാണ് ഈ കുറ്റകൃത്യം ചെയ്തതൊന്നും പോലീസ് റിപ്പോർട്ട്. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് വേണ്ടി സജിയെ വിശദമായ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം എന്നാണ് ഈ കൊലപാതകം നടത്തിയത് എന്ന കാര്യത്തിൽ സജി കൃത്യമായ മറുപടി നൽകിയിട്ടില്ല.അമ്മയുടെയും മകന്റെയും കൊലപാതകത്തിന്റെ സാഹചര്യത്തിൽ 2018ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോതാനത്തിലും അന്വേഷണം തുടരാനാണ് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.
ENGLISH SUMMARY
Saji, who was found buried Mother and brother in his house, has been arrested in Idukki INedumkandam. It is learnt that the accused had planned the murder and moved away after the murder. It is reported that Saji was hiding in a nearby cardamom orchard after learning that the police had started an investigation after finding the body.