Independence Day Celebration Kerala 2025: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പതാക ഉയര്‍ത്തും; കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷം ഇങ്ങനെ
Independence Day Celebration Kerala 2025 Details: മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒമ്പത് മണിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത്. സായുധസേനാ വിഭാഗങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയുടെ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
തിരുവനന്തപുരം: 79-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത് വിപുലമായ പരിപാടികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒമ്പത് മണിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത്. സായുധസേനാ വിഭാഗങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയുടെ പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവന നേതൃത്വം നല്‍കും. പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
ജീവന്‍ രക്ഷാപതക്കങ്ങള്‍, രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. വ്യോമസേന ഹെലികോപ്ടറില്‍ പുഷ്പവൃഷി നടത്തും. ഇതിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും. നിയമസഭാ സമുച്ചയത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറും, ജില്ലകളില്‍ മന്ത്രിമാരും ദേശീയ പതാക ഉയര്‍ത്തും.
പരേഡില്‍ പങ്കെടുക്കുന്നവര്‍
- മലബാർ സ്പെഷ്യൽ പൊലീസ്
- സ്പെഷ്യൽ ആംഡ് പൊലീസ്
- കെഎപി
- കേരള ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ
- ഇന്ത്യ റിസർവ് ബറ്റാലിയൻ
- റാപിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്
- ജയിൽ വകുപ്പ്
- എക്സൈസ് വകുപ്പ്
- വനം വകുപ്പ്
- തിരുവനന്തപുരം സിറ്റി പൊലീസ്
- തമിഴ്‌നാട് പൊലീസ്
- കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്
- മോട്ടോർ വാഹന വകുപ്പ്
- എൻസിസി
- സ്‌കൗട്ട്‌സ്
- ഗൈഡ്‌സ്
- സൈനിക് സ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്
- അശ്വാരൂഢ സേന തുടങ്ങിയവ
മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍
- കൊല്ലം: വി. ശിവൻകുട്ടി
- പത്തനംതിട്ട: വീണാ ജോർജ്ജ്
- ആലപ്പുഴ: സജി ചെറിയാൻ
- കോട്ടയം: ജെ. ചിഞ്ചുറാണി
- ഇടുക്കി: റോഷി അഗസ്റ്റിൻ
- എറണാകുളം: പി. രാജീവ്
- തൃശൂർ: ആർ. ബിന്ദു
- പാലക്കാട്: എംബി രാജേഷ്
- മലപ്പുറം: കെ. രാജൻ
- കോഴിക്കോട്: എകെ ശശീന്ദ്രൻ
- വയനാട്: ഒആർ കേളു
- കണ്ണൂർ: രാമചന്ദ്രൻ കടന്നപ്പള്ളി
- കാസർകോട്: കെ. കൃഷ്ണൻകുട്ടി