AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Express trains stoppage: യാത്രക്കാർക്ക് ആശ്വാസവാർത്ത; രണ്ട് എക്സ്പ്രസ് ട്രെയിനുകൾ ഇനി ഈ സ്റ്റോപ്പുകളിൽ നിർത്തും

Indian Railways announced additional stoppages : ഹംസഫർ എക്‌സ്‌പ്രസ്, രാജ്യറാണി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്കാണ് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പുകൾ അനുവദിച്ചത്.

Express trains stoppage: യാത്രക്കാർക്ക് ആശ്വാസവാർത്ത; രണ്ട് എക്സ്പ്രസ് ട്രെയിനുകൾ ഇനി ഈ സ്റ്റോപ്പുകളിൽ നിർത്തും
Train New StopImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 28 Oct 2025 20:42 PM

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന രണ്ട് പ്രധാന എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. ഹംസഫർ എക്‌സ്‌പ്രസ്, രാജ്യറാണി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്കാണ് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പുകൾ അനുവദിച്ചത്.

തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്‌സ്‌പ്രസ്സിനാണ് കായംകുളം ജങ്ഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നവംബർ 1 മുതൽ കായംകുളം ജങ്ഷനിൽ നിർത്തിത്തുടങ്ങും. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നവംബർ 2 മുതലും പുതിയ സ്റ്റോപ്പിൽ നിർത്തുമെന്നാണ് വിവരം. ഈ സ്റ്റോപ്പിൽ രണ്ട് മിനിറ്റ് നേരമേ നിർത്തൂ. ഇത് പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയാണ്.

 

രാജ്യറാണി എക്‌സ്‌പ്രസ് കരുനാഗപ്പള്ളിയിൽ

 

നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസിന് കരുനാഗപ്പള്ളിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഈ സ്റ്റോപ്പ് അനുവദിച്ചതിനോടൊപ്പം ട്രെയിനിന്റെ മറ്റ് ചില സ്റ്റേഷനുകളിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒക്ടോബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഒരു മിനിറ്റാണ് ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിൻ പുലർച്ചെ 3.16ന് കരുനാഗപ്പള്ളിയിലെത്തി 3.17ന് പുറപ്പെടും.

 

Also read – വൻ ദുരന്തം വിതയ്ക്കാനൊരുങ്ങി മെലീസ, ലോകം കണ്ട ഏറ്റവും വലിയ ചുഴലിക്കാറ്റ് ജമൈക്കയിലേക്ക്

 

കരുനാഗപ്പള്ളിയിലെ സ്റ്റോപ്പിനെ തുടർന്ന്, ഈ ട്രെയിൻ കൊല്ലം വർക്കല, തിരുവനന്തപുരം സ്റ്റേഷനുകളിൽ പുതുക്കിയ സമയക്രമത്തിലായിരിക്കും എത്തുക. കൊല്ലത്ത് പുലർച്ചെ 3.42ന് എത്തി 3.45ന് പുറപ്പെടും. വർക്കലയിൽ പുലർച്ചെ 4.06ന് എത്തി 4.07ന് പുറപ്പെടും. തിരുവനന്തപുരം നോർത്തിൽ രാവിലെ 5.35നും എത്തിച്ചേരും. യാത്രക്കാർ ഈ അധിക സ്റ്റോപ്പുകളും പുതുക്കിയ സമയക്രമവും ശ്രദ്ധിക്കണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.