K. Sudhakaran: ‘രാഹുൽ നിരപരാധി, പാര്‍ട്ടിക്ക് ആവശ്യമുണ്ട്’; സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍
K. Sudhakaran Backs MLA Rahul Mamkootathil: രാഹുല്‍ നിരപരാധിയെന്നും പാർട്ടിയിൽ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. രാഹുലിനെതിരെ ഉയരുന്ന ആരോപണത്തെ കുറിച്ച് താൻ അന്വേഷിച്ചെന്നും രാഹുല്‍ നിരപരാധിയെന്നും പാർട്ടിയിൽ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസി സംഘടനജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ രംഗത്തുവരുന്നതിനിടെയാണ് പിന്തുണയുമായി കെ. സുധാകരനും രംഗത്ത് എത്തിയത്. രാഹുലിനെ അപമാനിക്കാൻ വേണ്ടി സിപിഎമ്മുക്കാരും ബിജെപ്പിക്കാരും നടത്തുന്ന ഒരു ശ്രമമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ രണ്ട് ചീത്ത പറയണമെന്ന് കരുതി ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് കേട്ടപ്പോൾ തനിക്കാണ് തെറ്റുപറ്റിയതെന്ന് തോന്നി. രാഹുലിനെ വിളിച്ച് സംസാരിച്ചു. രാഹുലിന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.രാഹുല്‍ കഴിവും പ്രാപ്തിയുമുള്ള നേതാവാണെന്നും സുധാകരന്‍ പറഞ്ഞു.
Also Read:പത്മകുമാറിനെ കസ്റ്റഡിയില്‍ വേണം, എസ്‌ഐടിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും
രാഹുലിനെ സജീവമായി രംഗത്തിറക്കണം. ജനമനസ്സില്‍ സ്ഥാനമുള്ള നേതാവാണ് അദ്ദേഹം. . രാഹുലിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ട്. പാര്‍ട്ടിയില്‍ നിലനിര്‍ത്തി കൊണ്ടുപോവണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന്‍ പറഞ്ഞു. രാഹുലിനൊപ്പം വേദി പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം മുന്നോട്ടുപോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല.