AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vasuki IAS: മറ്റുള്ളവർ ഉപയോ​ഗിച്ച് ഉപേക്ഷിച്ച സാരികളാണത്, പുത്തൻ സാരി വാങ്ങിയിട്ട് 10 വർഷം, വൈറലായി വാസുകി ഐ.എ.എസ്

K. Vasuki IAS Promotes Eco-Friendly Lifestyle: ശു​ചി​ത്വ മി​ഷ​ന്റെ ചു​മ​ത​ല​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ന്ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് എന്നും ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

Vasuki IAS: മറ്റുള്ളവർ ഉപയോ​ഗിച്ച് ഉപേക്ഷിച്ച സാരികളാണത്, പുത്തൻ സാരി വാങ്ങിയിട്ട് 10 വർഷം, വൈറലായി വാസുകി ഐ.എ.എസ്
K Vasuki IasImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 15 Jan 2026 | 04:52 PM

തൃശ്ശൂർ: കേരളത്തിലെ പ്രളയ സമയത്ത് സാരികൾ കൊണ്ട് ശ്രദ്ധേയയായ കളക്ടറാണ് വാസുകി െഎ എ എസ്. ഇടയ്ക്കെല്ലാം താൻ ഉപയോ​ഗിക്കുന്ന സെക്കന്റ് ഹാൻഡ് സാരികളെപ്പറ്റി സംസാരിക്കാറുള്ള കളക്ടർ വീണ്ടും ഇപ്പോൾ ശ്രദ്ധേയയാവുകയാണ്. മറ്റുള്ളവർ ഉപയോ​ഗിച്ച് ഉപേ​ക്ഷിച്ച സാരികളാണ് താൻ ഉപയോ​ഗിക്കുന്നതെന്നും തന്റെ കയ്യിലുള്ളതിൽ 80 ശതമാനവും അത്തരത്തിലുള്ള സാ​രികളാണെന്നും കെ. ​വാ​സു​കി ഐ.എ.എസ് മീഡിയ വണ്ണിനോട് വ്യക്തമാക്കുന്നു. സമ്മാനമായി ലഭിക്കുന്ന സാരികളിൽ ഇഷ്ടം തോന്നുന്നവ എടുക്കും, ബാക്കി പഴയതാണെന്നും ഏകദേശം 10 വർഷമായി പുത്തനൊരു സാരി വാങ്ങിയിട്ട് എന്നും അവർ തുറന്നു സമ്മതിച്ചു.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മു​ള്ള ത​ല​മു​റ​യു​ടെ സൃ​ഷ്ടി​ക്കാ​യി കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​നി​ടെ തന്റെ പഴയ മെ​റൂ​ൺ നി​റ​ത്തി​ലു​ള്ള സാ​രി​യെ കു​റി​ച്ച് കെ. ​വാ​സു​കി പ​റ​ഞ്ഞതും ശ്രദ്ധേയമായിരുന്നു. തുടർന്നാണ് വീണ്ടും ഈ വിഷയം ശ്രദ്ധിക്കപ്പെടുന്നത്.

ALSO READ: മഴ തുടരും, മുന്നറിയിപ്പ് വടക്കൻ ജില്ലകളിൽ മാത്രമോ? കാലാവസ്ഥ ഇങ്ങനെ…

2018ൽ ​തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ർ ആ​യി​രു​ന്ന​പ്പോ​ൾ അ​വി​ടെ​യു​ള്ള റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പു​ന​രു​പ​യോ​ഗ സ്വാ​പ് ഷോ​പ്പി​ൽ (ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ മാ​റ്റ​ക്ക​ട) നിന്ന് ലഭിച്ച സാരിയാണ് പരിപാടിയിൽ വാസുകി ധരിച്ചത്. എ​ട്ട് വ​ർ​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടും ഒ​രു കു​ഴ​പ്പ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 25 വർഷം പഴക്കമുള്ള സാരിയും താൻ ഇപ്പോഴും ഉപയോഗിക്കുന്നു​ണ്ടെന്ന് അവർ പറഞ്ഞു.

ശു​ചി​ത്വ മി​ഷ​ന്റെ ചു​മ​ത​ല​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ന്ത​യി​ലേ​ക്ക് എ​ത്തു​ന്ന​ത് എന്നും ഇ​ന്ന് സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട് എന്നും അവർ കൂട്ടിച്ചേർത്തു. കു​ട്ടി​ക​ളി​ലേ​ക്ക് ഈ ​ആ​ശ​യം കൈ​മാ​റാ​നും ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​നു​മാ​ണ് ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യി​ൽ ത​ന്നെ സ്വാ​പ് ഷോ​പ്പ് ആ​രം​ഭി​ച്ച​ത്.