AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kannur: പരാതി പറയാനെത്തി, പോലീസ് ജീപ്പുമായി കടന്നു; പ്രതിയെ പിടിച്ച് നാട്ടുകാർ

Man Arrested After Stealing Jeep from Cyber Police Station: മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതി നൽകാനെത്തിയ ആളാണ് കണ്ണൂർ സൈബർ പോലീസിന്റെ ജീപ്പുമായി കടന്നുകളഞ്ഞത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. നഗരത്തിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഇയാൾ അഞ്ച് മാസം മുമ്പാണ് കണ്ണൂരിലെത്തിയത്.

Kannur: പരാതി പറയാനെത്തി, പോലീസ് ജീപ്പുമായി കടന്നു; പ്രതിയെ പിടിച്ച് നാട്ടുകാർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 10 May 2026 | 09:29 AM

കണ്ണൂർ: പോലീസ് ഓഫീസ് മുറ്റത്ത് നിന്ന് പോലീസ് ജീപ്പ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസത്തിനെ(49)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതി നൽകാനെത്തിയ ആളാണ് കണ്ണൂർ സൈബർ പോലീസിന്റെ ജീപ്പുമായി കടന്നുകളഞ്ഞത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. നഗരത്തിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഇയാൾ അഞ്ച് മാസം മുമ്പാണ് കണ്ണൂരിലെത്തിയത്.

സംഭവം ഇങ്ങനെ…

ശനിയാഴ്ച പുലർച്ചെ 1.15നാണ് സംഭവം. മൊബൈൽ ഫോൺ നഷ്ടമായെന്നും അത് കണ്ട് പിടിച്ച് തരണമെന്നും ആവശ്യപ്പെട്ടാണ് ടൗൺ പോലീസ് സ്റ്റേഷനിൽ ഹംസ എത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. വിവരങ്ങൾ ശേഖരിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കൂടി പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടു.

ഇതേതുടർന്ന് ഹംസ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഓഫീസിന്റെ വാതിലും അടഞ്ഞ് കിടക്കുകയായിരുന്നു. ലൈറ്റുകളും ഇല്ല. പലതവണ അധികൃതരെ വിളിച്ച് നോക്കിയെങ്കിലും പ്രതികണമൊന്നും ഇല്ലാത്തതിനെ തുടർന്ന് തിരിച്ച് പോകാൻ ഒരുങ്ങിയപ്പോഴാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് ശ്രദ്ധയിൽപ്പെട്ടത്. താക്കോലും ജീപ്പിനകത്ത് ഉണ്ടായിരുന്നു.

ALSO READ: മഴ ഇന്നും കനക്കും! ന്യൂനമർദം തീരത്തേക്ക്; ഈ ജില്ലക്കാർ സൂക്ഷിക്കുക

നാട്ടുകാരുടെ പിടിയിലായി

ചുറ്റും ആരുമില്ലെന്ന ഉറപ്പ് വരുത്തിയ ഇയാൾ വാഹനം സ്റ്റാർട്ടാക്കി റോഡിലിറക്കി. ജീപ്പുമായി ഹംസ നേരെ പോയത് ഉത്തരമേഖല ഡിഐജിയുടെ ഓഫീസിന് മുന്നിലൂടെ, മുനീശ്വരൻ കോവിലിന് സമീപത്തുള്ള പെട്രോൾ പമ്പിലേക്കായിരുന്നു. ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടുകയും ബില്ല് പോലീസിന്റെ അക്കൗണ്ടിൽ ചേർത്താൽ മതിയെന്ന് നിർദേശം നൽകുകയും ചെയ്തു.

പെട്രോളടിച്ച ശേഷം 500 മീറ്റർ അകലെയുള്ള തട്ടുകടയിലെത്തി. മദ്യലഹരിയിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞും, മുഷിഞ്ഞ വേഷത്തിൽ പോലീസ് ജീപ്പിലെത്തിയതും കണ്ട ഹോട്ടൽ ജീവനക്കാർക്ക് സംശയമുണ്ടാവുകയപം ഇയാളുടെ കൈയിൽ നിന്ന് ജീപ്പിന്റെ താക്കോൽ പിടിച്ചുവാങ്ങുകയും ചെയ്തു.

തുടർന്ന് പോലീസാണോ എന്ന് ചോദിച്ചപ്പോൾ അല്ല എന്നായിരുന്നു ഹംസയുടെ മറുപടി. ഹോട്ടൽ ജീവനക്കാർ ഉടനെ ടൗൺ പോലീസിൽ വിവരമറിയിച്ചു. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English Summary:

49 year-old man was arrested after allegedly stealing a police jeep from the Cyber Police Station in Kannur while under the influence of alcohol. The man had initially arrived at the station to file a complaint about his missing mobile phone. Taking advantage of the situation, he reportedly drove away in the police vehicle and later stopped at a petrol pump, where he tried to fill fuel and charge the bill to the police account. His suspicious behaviour alerted people nearby, and locals eventually helped apprehend him before handing him over to the authorities. Police said the accused works at a local resort and had been staying in Kannur for the past five months.

 

Follow Us