AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Reema Death Case: “അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല, വൃത്തികെട്ട സ്ത്രീയാണ്”; റീമയുടെ ഫോൺ സംഭാഷണം പുറത്ത്

Kannur Reema Death Case: റീമയുടെ ഭർത്താവായ കമൽരാജിന്റെ അമ്മയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. തന്റെയും മകന്റെയും മരണത്തിന് കാരണം ഭർത്താവും അമ്മയുമാണെന്നാണ് റീമ തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Reema Death Case: “അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല, വൃത്തികെട്ട സ്ത്രീയാണ്”; റീമയുടെ ഫോൺ സംഭാഷണം പുറത്ത്
Reema Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 24 Jul 2025 15:39 PM

കണ്ണൂർ: കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച റീമയുടെയും ഭർത്താവിൻ്റെയും ഫോൺ സംഭാഷണം പുറത്ത്. റീമ കുഞ്ഞുമായി ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ഇരുവരും സംസാരിച്ചതിൻ്റെ റെക്കോർഡാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുന്നതും സംഭാഷണത്തിലുണ്ട്.

റീമയുടെ ഭർത്താവായ കമൽരാജിന്റെ അമ്മയാണ് എല്ലാ പ്രശ്നത്തിനും കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ‘അമ്മയുടെ അരികിലേക്ക് കുഞ്ഞിനെ വിടില്ലെന്നും അവർ വൃത്തികെട്ട സ്ത്രീയാണെന്നും റീമ പറയുന്നുണ്ട്. കൂടാതെ കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യുമെന്നും. പരസ്പര ധാരണയോടെ പിരിയാമെന്നും റീമ കമൽരാജിനോട് പറഞ്ഞിരുന്നു. കുഞ്ഞിനെ കിട്ടണമെന്ന വാശിയിലാണ് ഫോണിലൂടെയുള്ള കമൽരാജിൻ്റെ മറുപടി.

തന്റെയും മകന്റെയും മരണത്തിന് കാരണം ഭർത്താവും അമ്മയുമാണെന്നാണ് റീമ തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഭർത്താവ് കമൽരാജും അമ്മ പ്രേമയും തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും വീട്ടിൽ നിന്ന് കുഞ്ഞിനൊപ്പം പുറത്താക്കിയതായും കുറിപ്പിൽ പറയുന്നു. കുഞ്ഞിന് വേണ്ടി കമൽരാജ് ഭീഷണി മുഴക്കിയെന്നും റീമ പറയുന്നുണ്ട്. നാട്ടിലെ നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും റീമ പറയുന്നുണ്ട്. റീമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക തെളിവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് വേങ്ങര സ്വദേശിയായ റീമ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു റീമ. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പോലും ഭർത്താവ് പറഞ്ഞതായി റീമയുടെ ആത്മഹത്യാ കുറുപ്പിൽ പറയുന്നുണ്ട്.