Kannur Gang Attack: ലഹരിക്കേസിൽ ഒറ്റിയെന്ന് ആരോപണം; കണ്ണൂരിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം

Kannur Gang Attack In Drug Case: ഫഹദിൻ്റെ കയ്യിൽ ലഹരി ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത് റിസൽ ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവരടങ്ങിയ ഏഴം​ഗ സംഘമാണ് അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിർത്തിയാണ് സുഹൃത്തുക്കൾ മർദിച്ചിരിക്കുന്നത്.

Kannur Gang Attack: ലഹരിക്കേസിൽ ഒറ്റിയെന്ന് ആരോപണം; കണ്ണൂരിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം

പ്രതീകാത്മക ചിത്രം

Published: 

17 Mar 2025 06:12 AM

കണ്ണൂർ: ലഹരിയുമായി ബന്ധപ്പെട്ട കേസിൽ പോലീസിന് രഹസ്യവിവരം നൽകിയെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം. കണ്ണൂർ എടക്കാട് സ്വദേശി റിസലിനാണ് ഏഴംഗ സംഘത്തിൻ്റെ മർദ്ദനമേറ്റത്. റസലിൻ്റെ സുഹൃത്തായ ഫഹദിനെ പോലീസ് കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റസലിനെ മറ്റ് സുഹൃത്തുക്കൾ മർദ്ദിച്ചത്. കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്.

ഫഹദിൻ്റെ കയ്യിൽ ലഹരി ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത് റിസൽ ആണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവരടങ്ങിയ ഏഴം​ഗ സംഘമാണ് അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിർത്തിയാണ് സുഹൃത്തുക്കൾ മർദിച്ചിരിക്കുന്നത്.

സിമൻ്റ് കട്ട കൊണ്ടും വടികൊണ്ടും അടിച്ചും ചവിട്ടി വീഴ്ത്തിയും അതിക്രൂര മർദ്ദനമാണ് നടത്തിയിരിക്കുന്നത്. പുറത്തും മുഖത്തും സാരമായി പരിക്കേറ്റ റസലിനെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിലെ നാല് പേരെ എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; യുവാവ് ബൈക്ക് യാത്രികനെ കുത്തി

സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിൽ പ്രകോപിതനായ യുവാവ് ബൈക്ക് യാത്രികനെ കുത്തി. സംഭവത്തിന് പിന്നാലെ രക്ഷപെട്ട സംഘത്തിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പോലീസ് കഡസ്റ്റഡിയിൽ എടുത്തത്. തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള അഭി എന്ന 18കാരനാണ് കുത്തേറ്റത്. ഫെബ്രുവരി 13ന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് വേണ്ടി അനന്തുവും സുഹൃത്തുക്കളും നടന്നു വരികയായിരുന്നു. ഈ സമയത്താണ് അഭി ബൈക്കിൽ വരുന്നത് കണ്ടത്. അഭിയോട് തന്റെ കൂടെ ഉണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, അഭി പറ്റില്ലെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ അനന്തു കൈയിൽ ഉണ്ടായിരുന്ന കത്രികയെടുത്ത് അഭിയുടെ പുറത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിരവധി തവണ കുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്