5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Drain Accident: കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ആളെ കാണാതായ സംഭവം; തിരച്ചില്‍ ഇന്നും തുടരും

A Man Fell Into Drain in Kozhikode: കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തില്‍ ശശി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. ശശിയോട് വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. ഇയാള്‍ വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Kozhikode Drain Accident: കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് ആളെ കാണാതായ സംഭവം; തിരച്ചില്‍ ഇന്നും തുടരും
കാണാതായ ആളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നു Image Credit source: Social Media
shiji-mk
Shiji M K | Updated On: 17 Mar 2025 06:25 AM

കോഴിക്കോട്: കനത്തമഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍ വീണ് കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. കോഴിക്കോട് കോവൂരിലാണ് സംഭവം. കോവൂര്‍ സ്വദേശി കളത്തിന്‍പൊയില്‍ ശശി (60) ആണ് ഓടയില്‍ വീണത്. ഞായറാഴ്ച (മാര്‍ച്ച് 16) രാത്രി 8.30 ഓടെയായിരുന്നു സംഭവം.

കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്‌റ്റോപ്പില്‍ ഇരിക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തില്‍ ശശി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. ശശിയോട് വീടിനോട് ചേര്‍ന്നാണ് അപകടമുണ്ടായത്. ഇയാള്‍ വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോവൂര്‍, ചേവായൂര്‍, ചേവരമ്പലം, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഭാഗങ്ങളിലെ വെള്ളം ഈ ഓടയിലൂടെയാണ് മാമ്പുഴയില്‍ എത്തുന്നത്.

പുലര്‍ച്ചെ രണ്ട് മണി വരെ ശശിക്കായി തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുകയായിരിക്കും രക്ഷാപ്രവര്‍ത്തകരുടെ ഇന്നത്തെ ലക്ഷ്യം. മാമ്പുഴ കേന്ദ്രീകരിച്ചും ഇന്ന് പരിശോധന നടക്കും. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു.

Also Read: Kannur Gang Attack: ലഹരിക്കേസിൽ ഒറ്റിയെന്ന് ആരോപണം; കണ്ണൂരിൽ യുവാവിന് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം

മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം

മുക്കം: കോഴിക്കോട് മുക്കത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയുള്ള പതിനഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.