AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kasaragod Boy Assault Case: കാസർകോട് 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റ്; നിലവിൽ കസ്റ്റഡിയിലുള്ളത് 11 പേർ

Kasaragod Boy Assault Case Latest Update: രണ്ട് വർഷമായി 16 വയസ്സുകാരൻ പീഡനത്തിന് ഇരയായി എന്നാണ് പേലീസിന് ലഭിച്ച മൊഴി. വീട്ടിൽ നിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തുവരുന്നത്. കുട്ടിയെ പീഡിപ്പിച്ച മറ്റ് അഞ്ച് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

Kasaragod Boy Assault Case: കാസർകോട് 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റ്; നിലവിൽ കസ്റ്റഡിയിലുള്ളത് 11 പേർ
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Sep 2025 07:17 AM

കാസർകോട്: കാസർകോട് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ (Kasaragod Boy Assault Case) വീണ്ടും അറസ്റ്റ്. കിണാശേരി സ്വദേശി അബ്ദുൽ മനാഫാണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 11 ആയി.

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട 16 പേരാണ് ആൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പീഡിപ്പിച്ച മറ്റ് അഞ്ച് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ പീഡനവിവരം പുറത്തുവന്നത്. പ്രായപൂർത്തിയായവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ 18 വയസായെന്ന് കാണിച്ചാണ് കുട്ടി രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.

രണ്ട് വർഷമായി 16 വയസ്സുകാരൻ പീഡനത്തിന് ഇരയായി എന്നാണ് പേലീസിന് ലഭിച്ച മൊഴി. വീട്ടിൽ നിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തുവരുന്നത്. ഇത് കണ്ട അമ്മ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്.

ബേക്കൽ എ ഇ ഒ വി കെ സൈനുദ്ദീൻ, റെയിൽവേ ജീവനക്കാരൻ കെ. ചിത്രരാജ്, കാലിക്കടവ് സ്വദേശി എം സുകേഷ്, വടക്കേ കൊവ്വൽ സ്വദേശി പി റഹീസ്, എ കെ റംസാൻ, വി പി പി കുഞ്ഞഹമ്മദ്, ചന്തേര സ്വദേശി ടി മുഹമ്മദ് അഫ്സൽ, ചീമേനി സ്വദേശി എം സുജിത്ത്, എം നാരായണൻ, ​ഗിരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് മറ്റ് പ്രതികൾ. അതിനിടെ, പ്രതി പട്ടികയിലുള്ള യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ സ്വദേശി സിറാജുദ്ദീൻ മുൻകൂർ ജാമ്യം തേടി രം​ഗത്തെത്തിയിട്ടുണ്ട്.