AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

സൈക്കിളിൽ ഇരുന്ന് ചൂയിംഗം കഴിച്ചു, തൊണ്ടയിൽ കുടുങ്ങി; എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കൾ

8-Year-Old Girl Chokes on Chewing Gum: എതിർവശത്ത് നിന്ന് കുട്ടി സൈക്കിളിൽ ഇരിക്കുന്നതും എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ചു നിൽക്കുകയായിരുന്നു യുവാക്കൾ.

സൈക്കിളിൽ ഇരുന്ന് ചൂയിംഗം കഴിച്ചു, തൊണ്ടയിൽ കുടുങ്ങി; എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കൾ
Viral Video In KannurImage Credit source: facebook
sarika-kp
Sarika KP | Updated On: 18 Sep 2025 08:03 AM

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ എട്ട് വയസുകാരിക്ക് രക്ഷകരായി യുവാക്കൾ. ചൂയിം​ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ പെൺകുട്ടിക്കാണ് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിച്ചത്. പഴയങ്ങാടി പള്ളിക്കരയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സൈക്കിളിൽ ഇരുന്ന് കഴിക്കുന്നതിനിടെ ചൂയിംഗം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

എതിർവശത്ത് നിന്ന് കുട്ടി സൈക്കിളിൽ ഇരിക്കുന്നതും എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ചു നിൽക്കുകയായിരുന്നു യുവാക്കൾ. എന്നാൽ അല്പം നേരം കഴിഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടി സൈക്കിൾ എടുത്ത് യുവാക്കളുടെ അടുത്തെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

സംഭവത്തിൻ്റെ വീഡിയോ

Also Read:കാസർകോട് 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റ്; നിലവിൽ കസ്റ്റഡിയിലുള്ളത് 11 പേർ

സംഭവം മനസിലായ യുവാക്കളിലൊരാൾ ഉടൻ തന്നെ കുട്ടിക്ക് അടിയന്തര ശ്രുശ്രൂഷ നൽകുകയായിരുന്നു. യുവാവ് കൃത്യമായ രീതിയില്‍ പുറത്ത് തട്ടി തൊണ്ടയില്‍ കുടുങ്ങിയ ചൂയിംഗം പുറത്തെടുത്തു. സമീപത്തുണ്ടായ ആളുകൾ കുട്ടിയോട് ചൂയിംഗം തുപ്പാൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേരാണ് ബുദ്ധിമുട്ട് തോന്നിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാൻ പെൺകുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിധ്യം വിടാതെ കാര്യം കൈകാര്യം ചെയ്ത യുവാക്കളെയും ഒരു പോലെ പ്രശംസിച്ച് രം​ഗത്ത് എത്തുന്നത്. കുട്ടിയെ രക്ഷിച്ച് യുവാക്കൾക്ക് നന്ദിയറിയിച്ച് കൊണ്ട് മന്ത്രി വി ശിവൻക്കുട്ടി രം​ഗത്ത് എത്തി.