Kasaragod Couple Death: മകനെ സഹോദരിയെ ഏല്പിച്ചു പോയി; മഞ്ചേശ്വരത്ത് അധ്യാപികയും ഭർത്താവും ജീവനൊടുക്കി

Kasaragod Manjeswaram Couple Death: മറ്റൊരിടംവരെ പോകാനുണ്ടെന്ന് പറഞ്ഞ് മകനെ സഹോദരിയ ഏല്പിച്ച ശേഷം ഇരിവരും അവിടെ നിന്ന് മടങ്ങി. തിരികെ വീട്ടിലെത്തിയ ഇവർ വിഷം കഴിക്കുകയായിരുന്നു. രണ്ടുപേരെയും വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്.

Kasaragod Couple Death: മകനെ സഹോദരിയെ ഏല്പിച്ചു പോയി; മഞ്ചേശ്വരത്ത് അധ്യാപികയും ഭർത്താവും ജീവനൊടുക്കി

അജിത്ത്, ശ്വേത

Published: 

07 Oct 2025 12:41 PM

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്തു (Manjeswaram Couple Death). പെയിന്റിങ് തൊഴിലാളിയായിരുന്ന അജിത്ത് (35), വൊർക്കാടിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ശ്വേത (27) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് ഇരുവരും മരിച്ചത്.

ശ്വേതയും അജിത്തും തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയിരുന്നു. പിന്നാലെ മൂന്നു വയസുകാരനായ മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. മറ്റൊരിടംവരെ പോകാനുണ്ടെന്ന് പറഞ്ഞ് മകനെ സഹോദരിയ ഏല്പിച്ച ശേഷം ഇരിവരും അവിടെ നിന്ന് മടങ്ങി. തിരികെ വീട്ടിലെത്തിയ ഇവർ വിഷം കഴിക്കുകയായിരുന്നു.

Also Read: ബസിറങ്ങി നടക്കവേ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടലിൽ സഹപാഠികൾ

രണ്ടുപേരെയും വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയിൽ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമായിരുന്നു. പിന്നീട് ഇവരെ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തും. അവിടെവച്ചാണ് ഇന്ന് പുലർച്ചെ മരണം സ്ഥിരികരീച്ചതെന്ന് പോലീസ് പറയുന്നു.

പുലർച്ചെ പന്ത്രണ്ടരയോടെ അജിത്തും ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബത്തിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതാണ് സംശയം. ഇതാകാം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും