Asha Workers Protest: 266 ദിവസത്തെ പോരാട്ടത്തിന് അന്ത്യം; ആശമാരുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരം അവസാനിപ്പിക്കുന്നു

Kerala Asha Workers Protest: ഓണറേറിയം വർധിപ്പിച്ചതിൻ്റെ പ്രയോജനം 26,125 ആശാ പ്രവർത്തകർക്കാണ് ലഭിക്കുക. ഈ പ്രഖ്യാപനം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Asha Workers Protest: 266 ദിവസത്തെ പോരാട്ടത്തിന് അന്ത്യം; ആശമാരുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരം അവസാനിപ്പിക്കുന്നു

സമരപ്പന്തലിൽ നടത്തുന്ന ആശമാർ

Published: 

31 Oct 2025 08:27 AM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന ആശ പ്രവർത്തകരുടെ രാപ്പകൽ സമരം (Kerala Asha Workers Protest) അവസാനിപ്പിക്കുന്നു. സമരം ഇനി ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ആശ പ്രവർത്തകർ നിരവിൽ തീരുമാനിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയിപ്പ്. ആശമാർ സമരം തുടങ്ങിയിട്ട് നാളെ 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.

അതിനിടെ ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കി കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചിരുന്നു. പക്ഷേ തങ്ങളുടെ ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാർ സമരം നടത്തിവരുന്നത്. സർക്കാരിന്റെ പുതിയ പ്രഖ്യാപനം നേട്ടമായ തന്നെ വിലയിരുത്തുകയാണ് ആശമാർ. ആയിരം രൂപയാണെങ്കിൽ അത് തങ്ങളുടെ നേട്ടമായിട്ടാണ് അവർ കണക്കാക്കുന്നത്.

Also Read: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

അതിനിടെ ആശാ പ്രവർത്തകരുടെ ഓണറേറിയം വർദ്ധിപ്പിച്ചതിന് പിന്നാലെ അതിൻ്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. കേരള പിറവി ദിനമായ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാസമര സമിതി വിജയദിനം ആചരിക്കും. അതിന് മുന്നോടിയായി ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്താനാണ് സിഐടിയു അനുകൂല ആശാ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് പരിപാടി.

തർക്കം രൂക്ഷമാകുമ്പോൾ സെക്രട്ടറിയേറ്റ് മുന്നിൽ രാപ്പകൽ സമരം നടത്തിവന്നിരുന്ന സമരസമിതി പ്രവർത്തകർ നാളെ പുതിയ സമരം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഓണറേറിയം വർധിപ്പിച്ചതിൻ്റെ പ്രയോജനം 26,125 ആശാ പ്രവർത്തകർക്കാണ് ലഭിക്കുക. ഈ പ്രഖ്യാപനം നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും ഇത് നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും