Kerala Assembly Election Counting 2026: കേരളത്തിന്റെ വിധി നിര്‍ണയിക്കുന്നത് ഈ 30 മണ്ഡലങ്ങള്‍; ഇവിടെ പോരാട്ടം തീപാറും?
Kerala Election Heat Map 30 Tightest Contests : കേരളത്തില്‍ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് 30 മണ്ഡലങ്ങളില്‍. ഈ മണ്ഡലങ്ങളിലെ ജനവിധി സംസ്ഥാനം ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാകും. നേമം, കാസര്‍കോട്, കഴിക്കൂട്ടം, പാലക്കാട്, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളില്‍ ത്രികോണപ്പോരാട്ടം പ്രതീക്ഷിക്കുന്നു.

ഒരു പോളിംഗ് ഉദ്യോഗസ്ഥൻ വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നു
തിരുവനന്തപുരം, 4-5-2026: സംസ്ഥാനത്ത് ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് 30 മണ്ഡലങ്ങളില്‍. ഈ മണ്ഡലങ്ങളിലെ ജനവിധി കേരളം ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാകും. മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, പേരാവൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരൂര്‍, തൃത്താല, പാലക്കാട്, ചിറ്റൂര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, ഇടുക്കി, പീരുമേട്, പാല, പൂഞ്ഞാര്‍, അമ്പലപ്പുഴ, കായംകുളം, ആറന്മുള, അടൂര്‍, പത്തനാപുരം, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരം
ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന ഇവിടെ എന്‍ഡിഎ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ മണ്ഡലം കൈവിടില്ലെന്നാണ് നിലവിലെ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എകെഎം അഷ്‌റഫിന്റെ പ്രതീക്ഷ. എല്‍ഡിഎഫിനു വേണ്ടി കെആര്‍ ജയാനന്ദ മത്സരിക്കുന്നു.
കാസര്‍കോട്
തുടര്‍ച്ചയായി മുസ്ലീം ലീഗ് ജയിക്കുന്ന ഇവിടെ കല്ലത്ര മാഹിന്‍ ഹാജി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്ക് വേണ്ടി എംഎല്‍ അശ്വിനിയും, എല്‍ഡിഎഫിനു വേണ്ടി സ്വതന്ത്രനായ ഷാനവാസ് പാദൂരും മത്സരിക്കുന്നു.
കണ്ണൂര്‍
കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രന്‍ ഇത്തവണയും ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ടിഒ മോഹനനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്കു വേണ്ടി സി രഘുനാഥും മത്സരിക്കുന്നു.
പേരാവൂര്‍
ഏറ്റവും തീ പാറും പോരാട്ടം ഇത്തവണ പേരാവൂരില്‍ പ്രതീക്ഷിക്കുന്നു. സണ്ണി ജോസഫും, കെകെ ശൈലജയും ഏറ്റുമുട്ടുന്നു.
നാദാപുരം
സിപിഐയുടെ ഉറച്ച കോട്ടയാണ് നാദാപുരം. പക്ഷേ, ഇത്തവണ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. കെഎം അഭിജിത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി വസന്തമാണ് സിപിഐ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് ആക്ഷേപമുണ്ടായിരുന്നു.
Also Read: South Kerala Election 2026 Results LIVE: തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; 8.30ക്ക് ഇവിഎമ്മിലേക്ക്
പേരാമ്പ്ര
പേരാമ്പ്രയും ഇടതുകോട്ടയാണ്. എന്നാല്‍ ഇത്തവണ യുഡിഎഫ് പ്രതീക്ഷയിലാണ്. ടിപി രാമകൃഷ്ണനും, ഫാത്തിമ തഹ്ലിയയും ഏറ്റുമുട്ടുന്നു.
കോഴിക്കോട് സൗത്ത്
നിലവിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലാണ് ഇടതുസ്ഥാനാര്‍ത്ഥി. ഫൈസല്‍ ബാബുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.
തൃത്താല
ഏറ്റവും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം. മന്ത്രി എംബി രാജേഷും, മുന്‍ എംഎല്‍എ വിടി ബല്‍റാമും ഏറ്റുമുട്ടുന്നു.
പാലക്കാട്
ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. ശോഭാ സുരേന്ദ്രന്‍, രമേഷ് പിഷാരടി, എന്‍എംആര്‍ റസാഖ് എന്നിവര്‍ മത്സരരംഗത്ത്.
തൃശൂര്‍
മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. രാജന്‍ പല്ലനും, ആലങ്കോട് ലീലകൃഷ്ണനും, പത്മജ വേണുഗോപാലും മത്സരിക്കുന്നു.
നേമം
ത്രികോണപ്പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. രാജീവ് ചന്ദ്രശേഖറും, വി ശിവന്‍കുട്ടിയും, കെഎസ് ശബരിനാഥനും ഏറ്റുമുട്ടുന്നു.
English Summary
The Kerala Assembly Election 2026 features 30 key battlegrounds. These constituencies are witnessing very close fights. High-profile leaders are contesting in several of these seats. The final results in these areas will decide who governs Kerala.