AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: മഞ്ചേശ്വരം കൈപിടിക്കുന്നു… താമര വാടുന്നു; എൽഡിഎഫ് ചിത്രത്തിൽ പോലുമില്ല

Kerala Assembly Election Manjeswaram Result:2016 ലെ തിരഞ്ഞെടുപ്പിലും 2021ലെ തിരഞ്ഞെടുപ്പിലും ചെറിയ ശതമാനം വോട്ടുകൾക്കു മാത്രമാണ് ഇവിടെ വിജയിയെ തീരുമാനിക്കാൻ സാധിച്ചത്. ഇക്കുറിയും സമാനമായി ചെറിയ മാർജിനിൽ വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് പ്രധാനപ്പെട്ട മുന്നണികളിലെ സ്ഥാനാർത്ഥികൾ. 81.04 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ..........

Kerala Assembly Election Result 2026: മഞ്ചേശ്വരം കൈപിടിക്കുന്നു… താമര വാടുന്നു; എൽഡിഎഫ് ചിത്രത്തിൽ പോലുമില്ല
Akm Ashraf, K Surendran, K R JayanandaImage Credit source: facebook
Ashli C
Ashli C | Updated On: 04 May 2026 | 03:03 PM

ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച മണ്ഡലമാണ് മഞ്ചേശ്വരം. വമ്പിച്ച ഭൂരിപക്ഷത്തിൽ എ കെ എം അഷ്റഫ് മണ്ഡലത്തിൽ വിജയിച്ചു .മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയും ജനകീയ പിന്തുണയും ഉള്ള നേതാവുമായ എ കെ എം അഷ്റഫ് 33364  ഭൂരിപക്ഷം നേടി. എൻഡിഎ കെ സുരേന്ദ്രനെ 54437 വോട്ടുകൾ ആണ് നേടാനായത്.എന്നാൽ എൽഡിഎഫിന് കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ സംഭവിച്ചത് പോലെ തന്നെ ചിത്രത്തിൽ പോലും ഇടം നേടാൻ ആകാത്ത വിധത്തിലുള്ള കനത്ത തോൽവി തന്നെയാണ് മഞ്ചേശ്വരത്തും. 11200 വോട്ടുകൾ മാത്രമാണ് നേടാൻ ആയിട്ടുള്ളത്.

2016 ലെ തിരഞ്ഞെടുപ്പിലും 2021ലെ തിരഞ്ഞെടുപ്പിലും ചെറിയ ശതമാനം വോട്ടുകൾക്കു മാത്രമാണ് ഇവിടെ വിജയിയെ തീരുമാനിക്കാൻ സാധിച്ചത്. 81.04 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിക്കുമ്പോൾ ബിജെപിയും യുഡിഎഫിനും വിജയസാധ്യത പ്രതീക്ഷിക്കാവുന്ന ഒരു ട്രെൻഡാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്.

മഞ്ചേശ്വരത്തിന്റെ ട്രെൻഡ്

കൃത്യമായി അല്ലെങ്കിൽ പരമ്പരാഗതമായി ഒരു ട്രെൻഡ് പിന്തുടരുന്ന രീതിയല്ല മഞ്ചേശ്വരത്തിന് ഉള്ളത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ചായ്വ് എങ്ങോട്ട് എന്ന് വ്യക്തമായ ഒരു ഉത്തരം രാഷ്ട്രീയ കേരളത്തിന് നൽകാത്ത രീതിയാണ് മഞ്ചേശ്വരം മണ്ഡലത്തിന്റേത്. കാസർകോട് ജില്ലയുടെ ഭാഗമായ ഈ മണ്ഡലം 1957ൽ രൂപീകൃതമായത് മുതൽ രാഷ്ട്രീയമായി വ്യത്യസ്തമായ ചരിത്രമാണ് പിന്തുടർന്ന് വന്നിട്ടുള്ളത്. 1987 മുതലാണ് മുസ്ലിംലീഗിന്റെ മേധാവിത്വം മണ്ഡലത്തിൽ പ്രകടമായി തുടങ്ങിയത്. 2011 മുതൽ മണ്ഡലത്തിൽ പ്രധാനമായും യുഡിഎഫും ബിജെപിയും തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. ഇത്തവണയും അത് അങ്ങനെ തന്നെ തുടരുന്ന ഒരു ട്രെൻഡ് ആണ് മഞ്ചേശ്വരത്ത് പ്രകടമാകുന്നത്. 2021ലും എ കെ എം അഷ്റഫും കെ സുരേന്ദ്രനും തമ്മിലായിരുന്നു നേർക്ക് നേരെ പോരാട്ടം.

ENGLISH SUMMARY

Manjeswaram is a constituency that witnessed a strong triangular contest. AKM Ashraf, the sitting MLA of the constituency and a leader with popular support, is the UDF candidate. BJP’s prominent leader in Kerala, K Surendran ​is reprecenting nda and KR Jayananda has entered the fray for the LDF.

Follow Us