Kerala Election Exit Polls 2026: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എവിടെ, എങ്ങനെ കാണാം?

All You Need to Know About the April 29 Exit Polls: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഏപ്രില്‍ 29-ന് വൈകുന്നേരം 6.30-ന് ശേഷം പുറത്തുവരും. കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് പുറത്തുവരുന്നത്‌.

Kerala Election Exit Polls 2026: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എവിടെ, എങ്ങനെ കാണാം?

വോട്ടറുടെ വിരലിൽ മഷി പുരട്ടുന്ന പോളിംഗ് ഉദ്യോഗസ്ഥ

Published: 

28 Apr 2026 | 02:18 PM

തിരുവനന്തപുരം, 28-04-2026: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നാളെ (ഏപ്രില്‍ 29) പുറത്തുവരും. ബുധനാഴ്ച വൈകുന്നേരം 6.30-ന് ശേഷം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവിടും. മെയ് നാലിനാണ് ഫലപ്രഖ്യാപനം. കേരളത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരു പോലെ വിജയപ്രതീക്ഷയിലാണ്. 100 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി ചര്‍ച്ചകള്‍ പോലും കോണ്‍ഗ്രസില്‍ സജീവമാണ്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും 80-ഓളം സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍. മികച്ച പ്രകടനം നടത്തിയെന്നാണ്‌ എന്‍ഡിഎയുടെ പ്രതീക്ഷ. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും, 10 മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എക്‌സിറ്റ് പോള്‍ പ്രവചനം ട്രെന്‍ഡിനെക്കുറിച്ചുള്ള ഏകദേശം രൂപം നല്‍കുമെന്നാണ് പ്രതീക്ഷ.

കേരളത്തെ കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഏപ്രില്‍ 29-ന് പുറത്തുവരും. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് കഴിഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ പോളിങ് ഏപ്രില്‍ 23-ന് അവസാനിച്ചു. പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും ഏപ്രില്‍ 23-നായിരുന്നു. രണ്ടാം ഘട്ട പോളിങ് നാളെയും നടക്കും.

എക്‌സിറ്റ് പോള്‍

വോട്ട് രേഖപ്പെടുത്തി പോളിങ് സ്‌റ്റേഷന് പുറത്തെത്തുന്ന വോട്ടര്‍മാരില്‍ നിന്ന് സ്വകാര്യ സര്‍വേ ഏജന്‍സികള്‍ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പാണ് എക്‌സിറ്റ് പോള്‍. പല ഏജന്‍സികളും സ്വകാര്യ ചാനലുകളുമായി സഹകരിച്ചാണ് എക്‌സിറ്റ് പോള്‍ നടത്തുന്നത്. വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ തേടി, ഓരോ മുന്നണിക്കും ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം ഇതിലൂടെ പ്രവചിക്കുന്നു.

Also Read: Kerala Election 2026: ഇത്തവണയും വിജയം എല്‍ഡിഎഫിനൊപ്പം; കിട്ടുന്നത് ഇത്ര സീറ്റുകള്‍; എന്‍എസ് മാധവന്റെ പ്രവചനം

എന്തുകൊണ്ട് വൈകി?

എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടാന്‍ അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ ഏപ്രില്‍ 29 വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനം നേരത്തെ പുറത്തുവിട്ടാല്‍, അത് അടുത്ത ഘട്ടത്തില്‍ വോട്ട് ചെയ്യാനിരിക്കുന്നവരുടെ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ഇത് തിരഞ്ഞെടുപ്പിനെയും ബാധിക്കാം. നീതിയുക്തമായ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് അവസാന ഘട്ട തിരഞ്ഞെടുപ്പും അവസാനിച്ചതിന് ശേഷം മാത്രമേ, എക്‌സിറ്റ് പോള്‍ പ്രവചനം പുറത്തുവിടാവൂവെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രധാന സര്‍വേ ഏജന്‍സികള്‍

  • ആക്‌സിസ് മൈ ഇന്ത്യ
  • സി വോട്ടര്‍
  • ടുഡേസ് ചാണക്യ
  • സിഎന്‍എക്‌സ്
  • മാട്രിക്‌സ്
  • ഇടിജി റിസര്‍ച്ച്
  • പോള്‍സ്ട്രാറ്റ്
  • പീപ്പിള്‍സ് പള്‍സ്

എക്‌സിറ്റ് പോള്‍ എവിടെ കാണാം?

ഇത്തവണത്തെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ തത്സമയ അപ്‌ഡേറ്റ് ടിവി 9 മലയാളത്തില്‍ ലഭ്യമാകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും കൃത്യമാകണമെന്നില്ല. പ്രവചനങ്ങള്‍ പാളിയ ചരിത്രവുമുണ്ട്. എങ്കിലും തിരഞ്ഞെടുപ്പിലെ ട്രെന്‍ഡിനെക്കുറിച്ച് ഇതിലൂടെ ഏകദേശ ധാരണ ലഭിക്കും. 2021-ലെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ പല എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറഞ്ഞതിലും കൂടുതല്‍ സീറ്റുകള്‍ 2021-ല്‍ ഇടതുമുന്നണിക്ക് ലഭിച്ചു.

English Summary

Exit poll predictions for the Kerala Assembly Elections 2026 will be out tomorrow. Exit polls can be expected after 6.30 pm on April 29. Exit polls for Tamil Nadu, West Bengal, Assam and Puducherry will also be out on Wednesday. Live updates will be available on TV9 Malayalam.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്