Kerala Election 2026: ഇത്തവണയും വിജയം എല്‍ഡിഎഫിനൊപ്പം; കിട്ടുന്നത് ഇത്ര സീറ്റുകള്‍; എന്‍എസ് മാധവന്റെ പ്രവചനം
NS Madhavan predicts LDF victory: മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എന്‍എസ് മാധവന്‍. എല്‍ഡിഎഫിന് 75 സീറ്റുകള്‍ കിട്ടാമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും മാധവന്റെ പ്രവചനത്തിലില്ല. മൂന്ന് സീറ്റുകളുടെ കുറവോ, കൂടുതലോ സംഭവിച്ചേക്കാമെന്നും നിരീക്ഷണം.
തിരുവനന്തപുരം, 27-04-2026: തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എല്‍ഡിഎഫിന് 75 സീറ്റുകള്‍ കിട്ടാമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും മാധവന്റെ പ്രവചനത്തിലില്ല. മൂന്ന് സീറ്റുകളുടെ കുറവോ, കൂടുതലോ സംഭവിച്ചേക്കാമെന്നും (Margin of Error) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജില്ല തിരിച്ചുള്ള കണക്കുകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. അതുപോലെ, മലപ്പുറത്ത് എല്‍ഡിഎഫ് വിജയം ഒരു മണ്ഡലത്തില്‍ മാത്രമാകും. പത്തനംതിട്ടയില്‍ യുഡിഎഫ് ജയിക്കുന്നതും ഒരു മണ്ഡലത്തില്‍ മാത്രമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.




എന്‍എസ് മാധവന്റെ പ്രവചനം
| ജില്ല | യുഡിഎഫ് | എല്‍ഡിഎഫ് |
| കാസര്‍കോട് | 2 | 3 |
| കണ്ണൂര്‍ | 3 | 8 |
| വയനാട് | 3 | 0 |
| കോഴിക്കോട് | 7 | 6 |
| മലപ്പുറം | 15 | 1 |
| പാലക്കാട് | 3 | 9 |
| തൃശൂര്‍ | 2 | 11 |
| എറണാകുളം | 11 | 3 |
| ഇടുക്കി | 3 | 2 |
| കോട്ടയം | 4 | 5 |
| ആലപ്പുഴ | 5 | 4 |
| പത്തനംതിട്ട | 1 | 4 |
| കൊല്ലം | 4 | 7 |
| തിരുവനന്തപുരം | 2 | 12 |
| ആകെ | 65 | 75 |
സോഷ്യല്‍ മീഡിയ പോസ്റ്റ്
After West Bengal 2nd phase on 29/5 exit polls will trickle in. Before that noise let me put out my projections:
Margin of error plus or minus 3 seats pic.twitter.com/NqTbuVHqPp
— N.S. Madhavan (@NSMlive) April 27, 2026
എന്‍എസ് മാധവന്റെ സോഷ്യല്‍ മീഡിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അനുകൂലിച്ചും, പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ചില കമന്റുകള്‍ക്ക് അദ്ദേഹം തന്നെ മറുപടി നല്‍കുന്നുമുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണോ വിചാരിക്കുന്നതെന്ന ചോദ്യത്തിന്, ‘മാര്‍ജിന്‍ ഓഫ് എറര്‍’ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Also Read: സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല
തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് വിഭിന്നമായ എന്ത് സാഹചര്യമാണ് നിലവിലുള്ളതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ഓരോ തിരഞ്ഞെടുപ്പിലും ആളുകള്‍ വ്യത്യസ്ത രീതിയിലാണ് വോട്ട് ചെയ്യുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ (നിയമസഭ മണ്ഡലങ്ങള്‍) മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്തത്. എന്നാല്‍ ഏതാനും മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അവര്‍ 58 സീറ്റുകളില്‍ ലീഡ് ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫലപ്രഖ്യാപനം മെയ് നാലിന്
മെയ് നാലിനാണ് ഫലപ്രഖ്യാപനം. കേരളത്തിലെ കൂടാതെ തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും വോട്ടുകളും അന്ന് എണ്ണും. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഏപ്രില്‍ 29-ന് പുറത്തുവരും. കേരളത്തിലെയും, അസമിലെയും, പുതുച്ചേരിയിലെയും പോളിങ് ഏപ്രില്‍ ഒമ്പതിന് പൂര്‍ത്തിയായിരുന്നു.
തമിഴ്‌നാട്ടിലെ പോളിങ് ഏപ്രില്‍ 23-ന് പൂര്‍ത്തിയായി. പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട പോളിങും 23-ന് കഴിഞ്ഞു. 29-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഴുവന്‍ തിരഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നത് 29-ന് ആയതിനാല്‍, അന്നു വരെ എക്‌സിറ്റ് പോളുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 29-ന് വൈകുന്നേരത്തോടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരും.
തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇത്തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് 100 ശതമാനവും ഉറപ്പാണെന്നാണ് യുഡിഎഫിന്റെ വിശ്വാസം. ഇത്തവണ മികച്ച പ്രകടനം നടത്താനാകുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു. രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും, പത്തിടങ്ങളില്‍ വിജയസാധ്യതയുണ്ടെന്നുമാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.