Kerala Assembly Election 2026: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, മറ്റന്നാൾ വിധിയെഴുത്ത്

Kerala Assembly Election Kottikalaasham: ഇത്തവണ വലിയ പ്രതീക്ഷയർപ്പിച്ചാണ് മൂന്ന് മുന്നണികളും രം​ഗത്തുള്ളത്. കേരളം ഇനിയാര് ഭരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഓരോ മണ്ഡലത്തിൻറെയും വിവിധ കേന്ദ്രങ്ങളിലായി ആവേശം ഉയ‍ർത്തികൊണ്ട് സ്ഥാനാർത്ഥികളും നേതാക്കളും അണികളും വൈകിട്ടോടെ കൂടിച്ചേരും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ വിധിയെഴുതാൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

Kerala Assembly Election 2026: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, മറ്റന്നാൾ വിധിയെഴുത്ത്

പ്രതീകാത്മക ചിത്രം

Updated On: 

07 Apr 2026 | 06:58 AM

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് (Kerala Assembly Election) പ്രചാരണത്തിന് ഇന്നത്തോടെ കൊടിയിറങ്ങും. മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണ മാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശത്തോട് കൂടി തിരശീല വീഴും. ഓരോ മണ്ഡലത്തിൻറെയും വിവിധ കേന്ദ്രങ്ങളിലായി ആവേശം ഉയ‍ർത്തികൊണ്ട് സ്ഥാനാർത്ഥികളും നേതാക്കളും അണികളും വൈകിട്ടോടെ കൂടിച്ചേരും.

നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ വിധിയെഴുതാൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഇത്തവണ വലിയ പ്രതീക്ഷയർപ്പിച്ചാണ് മൂന്ന് മുന്നണികളും രം​ഗത്തുള്ളത്. കേരളം ഇനിയാര് ഭരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. കേരളത്തിലെ വികസന കുതിപ്പ് എണ്ണിപ്പറഞ്ഞുകൊണ്ട് വോട്ട് നേടുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

ALSO READ: പൊതുയോഗങ്ങള്‍ പാടില്ല, പുറത്തുനിന്നുള്ളവര്‍ മണ്ഡലം വിടണം; പരസ്യ പ്രചാരണം കഴിഞ്ഞാല്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുറത്ത്‌

എന്നാൽ ശബരിമലയും ഭരണവിരുദ്ധ വികാരവും അധികാരത്തിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തിൻ്റെയും അഴിമതികളും മറ്റ് പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് കറുത്ത കുതിരകളാകുമെന്നാണ് ബിജെപിയുടെ വാദം. കിറ്റ് വിവാദം, വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട് വിവാദം തുടങ്ങി നിരവധി ​ഘട്ടങ്ങളിലൂടെയാണ് ഇത്തവണത്തെ പ്രചാരണം കടന്നുപോയത്.

കേരളത്തിലെ തങ്ങളുടെ അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കോഴിക്കോടും പാലക്കാടും അടക്കമുള്ള ജില്ലകളിൽ വലിയ മുന്നേറ്റം നടത്താൻ ആകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ഇക്കുറിയെങ്കിലും വൻ ഭൂരിപക്ഷത്തോട് കൂട് വടക്കൻ ജില്ലകളിലടക്കം അക്കൗണ്ട് തുറക്കാൻ ആകുമെന്ന പ്രതീക്ഷയിൽ കലാശക്കൊട്ടിന് ഇറങ്ങുകയാണ് എൻഡിഎ.

 

Follow Us
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി
എ​ഗ് സാലഡ് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ